ആറാമത് സിക്ക് ഗുരുവായ ഹര്‍ഗോബിന്ദ് സാഹിബിന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടതാണിത്. മുഗള്‍ ഭരണാധികാരിയായ ജഹാംഗീര്‍, ഗുരുവിനെ ഗ്വാളിയാര്‍ കോട്ടയില്‍ തടവിലാക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സമര നടപടികളുടെ പേരിലായിരുന്നു ശിക്ഷ.
ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം തടവില്‍ കഴിഞ്ഞു. ഒടുവില്‍ മോചിതനായ ഗുരു തന്റെ അനുയായികളായ 52 ഹിന്ദു രാജാക്കന്മാരുടെ മോചനത്തിനു കൂടി അപേക്ഷിക്കുകയും ജഹാംഗീര്‍ അതനുവദിക്കുകയും ചെയ്തു.
അങ്ങനെയാണ് ഗുരുവിനു ദത്ത ബന്ദി ചോദ് എന്ന പേര് കിട്ടിയത്. 1970 ലാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഗുരുദ്വാര ദത്ത ബന്ദി ചോദ് ഇവിടെ പണി കഴിപ്പിച്ചത്. രാജ്യമൊട്ടാകെയുള്ള സിക്ക് മതവിശ്വാസികളുടെ പുണ്യ സ്ഥലമാണിത്.



Click it and Unblock the Notifications