ആത്മഹത്യയെന്നാണ് 'ജൗഹര്‍' എന്ന വാക്കു കൊണ്ടര്‍ത്ഥമാക്കുന്നത്. ഇല്‍ ത്തുമിഷ് ഗ്വാളിയാര്‍ ആക്രമണം നടത്തുന്ന കാലത്ത് രജപുത്ര വനിതകള്‍ കൂട്ടമായി ആത്മാഹുതിയര്‍പ്പിച്ച കുളമാണിത്. മന്‍ മന്ദിര്‍ പാലസിനുള്ളിലായാണ് മധ്യകാല വാസ്തുവിദ്യ മാതൃകയില്‍ പണി കഴിച്ച ജൗഹര്‍ പോണ്ട് സ്ഥിതി ചെയ്യുന്നത്.
കൊട്ടാരം മുഴുവന്‍ ജലമെത്തിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഈ കുളം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് 1232 ലെ ആക്രമണത്തില്‍ ഗ്വാളിയോറിലെ രാജാവ് പരാജിതനാക്കപ്പെട്ടപ്പോള്‍ ഒട്ടേറെ വനിതകള്‍ ജൗഹര്‍ കുണ്ടില്‍ ചാടി സതി അനുഷ്ടിക്കുകയുണ്ടായി. അക്കാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വന്ന അസമത്വത്തിന്റെയും ചൂഷണത്തിന്റെയും കഥ കൂടി ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.



Click it and Unblock the Notifications