Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹലേബിഡ്

ഹലേബിഡ്: ഹൊയ്‌സാല മഹിമയുടെ ഓര്‍മ്മകള്‍

16

ഹോയ്‌സാല രാജാക്കന്മാരുടെ ഭരണകാലത്തെ മഹിമ വിളിച്ചോതുന്ന ചരിത്രശേഷിപ്പുകളുടെ ഭുമിയാണ് കര്‍ണാടകത്തിലെ ഹാലേബിഡ്. പഴയ നഗരമെന്നാണ് കന്നടയില്‍ ഹാലേബിഡ് എന്ന വാക്കിനര്‍ത്ഥം. ഒരുകാലത്ത് ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥനാമായിരുന്ന ഈ നഗരത്തിന്റെ പേര് സമുദ്രത്തിലേയ്ക്കുള്ള പ്രവേശനകവാടമെന്നര്‍ത്ഥം വരുന്ന ദ്വാരസമുദ്രയെന്നായിരുന്നു. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയിലാണ് ഹാലേബിഡ് സ്ഥിതിചെയ്യുന്നത്.  കര്‍ണായകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൈസൂര്‍ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 118  കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂരില്‍ നിന്നാകട്ടെ 184  കിലോമീറ്റര്‍ സഞ്ചരിക്കണം. പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു ഹാലേബിഡിന്റെ സുവര്‍ണകാലം. പിന്നീട് ബഹ്മാനി സുല്‍ത്താന്‍ രണ്ടുവട്ടം ഈ നഗരത്തെ ആക്രമിച്ചു. പിന്നീടാണ് ഇത് ഹാലേബിഡുവെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

പുരാതന നഗരത്തെക്കുറിച്ച് ചിലത് ഹോയ്‌സാലേശ്വര ക്ഷേത്രം, ശാന്തലേശ്വരക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടുത്തെ രാജാവായിരുന്ന വിണ്ഷുവര്‍ധനും ഭാര്യ ശാന്തളയ്ക്കും വേണ്ടി കേടുമല്ലയാണ് ക്ഷേത്രം നിര്‍മിച്ചത്.  കരിങ്കല്ലില്‍ പണിതെടുത്ത ക്ഷേത്രങ്ങള്‍ക്ക് കൂറ്റന്‍ നന്ദികേശനാണ് കാവല്‍നില്‍ക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹോയ്‌സാല രാജാക്കന്മാരെല്ലാം ജൈനമതം പിന്തുടര്‍ന്നവരായിരുന്നു. ഇവിടെ ഒട്ടേറെ ശിവക്ഷേത്രങ്ങളും കാണാന്‍ കഴിയും. എല്ലാ ക്ഷേത്രങ്ങളും കൊത്തുപണികളാല്‍ മനോഹരങ്ങളാണ്.

ഇപ്പോള്‍ പോയകാലത്തിന്റെ സ്മൃതികളുയര്‍ത്തി നിലനില്‍ക്കുന്ന ഈ ക്ഷേത്രങ്ങളും നാശോന്മുഖങ്ങളായ സ്മാരകങ്ങളും മാത്രമാണിവിടെയുള്ളത്. പക്ഷേ സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നാണ് ഈ സ്ഥലം. 2001ലെ സെന്‍സസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 8962 ആണ്. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെയെത്താന്‍ യാത്രാസൗകര്യങ്ങളുണ്ട്. പ്രമുഖമായ ചെന്നകേശവക്ഷേത്രം സ്ഥിതിചെയ്യുന്ന ബേലൂരില്‍ നിന്നും 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഹാലേബിഡില്‍ എത്താം. രാജ്യത്തെ പൈതൃകകേന്ദ്രങ്ങളില്‍ ഒന്നാണ് ഹാലേബിഡു. അതുകൊണ്ടുതന്നെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലവുമാണ്.

ഹലേബിഡ് പ്രശസ്തമാക്കുന്നത്

ഹലേബിഡ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹലേബിഡ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹലേബിഡ്

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളില്‍ നിന്നും ഹാലേബിഡിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുണ്ട്. കൂടാതെ സ്വകാര്യ ആഡംബര ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ മജസ്റ്റിക് ബസ് സ്റ്റാന്റില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ ആഡംബര ബസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഹാസ്സന്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുള്ളത്. ഇവിടെനിന്നും 27 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ചരിത്രനഗരത്തിലെത്താം. ഹാസ്സന്‍ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം തീവണ്ടികളുണ്ട്. കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ബാംഗ്ലൂര്‍ യശ്വന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ ഹാസനിലൂടെയാണ് കടന്നുപോകുന്നത്. തീവണ്ടിയിറങ്ങിയാല്‍ ടാക്‌സി വിളിച്ച് ഹാലേബിഡില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. ഇവിടനിന്നും 168 കിലോമീറ്ററുണ്ട് ഹാലേബിഡിലേയ്ക്ക്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ഏറെയും മംഗലാപുരം വിമാനത്താവളം വഴിയാണ് വരുന്നത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue