ജൈന മതക്കാര്‍ ഹസ്തിനപുരിയൊരു തീര്‍ത്ഥാടന കേന്ദ്രമായിട്ടാണ് കണക്കാക്കുന്നത്. നഗരത്തിലെ ഏറ്റവും പുരാതനമായ ജൈന ദേവാലയമാണ് ദിഗംബര ജൈന ബഡാ ടെമ്പിള്‍ . പേര് സൂചിപ്പിക്കുന്നത് പോലത്തന്നെ ഇതൊരു വലിയ ക്ഷേത്രമാണ്. 40 അടി ഉയരമുള്ള ഒരു ചെറുകുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാല് ചെറിയ ചതുര സ്തൂപങ്ങള്‍ ക്ക് മേലെയാണ് ക്ഷേത്രം നില്ക്കുന്നത്. ക്ഷേത്രത്തിനു മൂന്ന് വാതിലുകള്‍ ഉണ്ട്. ഭഗവാന്‍ ശാന്തിനാഥിന്റെ വെള്ള നിറമാര്‍ന്ന പ്രതിമയാണ് ഉള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പദ്മാസനത്തില്‍ ഇരിക്കുന്ന ഈ വിഗ്രഹമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ നിര്‍മ്മിതിയാണ് ഏറ്റവും ആകര്‍ഷകം. വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു വള്ളി കണക്കിനാണ് ക്ഷേത്രപുറത്തിന്റെ രൂപകല്‍പ്പന. ജൈന മതക്കാരുടെ വേദകഥകള്‍ വര്‍ണ്ണിക്കുന്ന സ്വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് ക്ഷേത്രത്തിന്റെ ഉള്‍ ഭാഗം ഭംഗിയാക്കിയിരിക്കുന്നു. ഏകദേശം 7 - 8 കിലോഗ്രാം സ്വര്‍ണ്ണം ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ക്ഷേത്രങ്കണത്തില്‍ ഒരു ലൈബ്രറി, വ്രതാശ്രമം, ജല്‍ മന്ദിര്‍, ആചാര്യ വിദ്യാനന്ദ് മ്യൂസിയം, കൈലാഷ് പര്‍വത് എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെത്തന്നെ ഭക്തര്‍ക്ക് വേണ്ടി താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിരിക്കുന്നു.



Click it and Unblock the Notifications