Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » ഭായ് ധരംസിംഗ് ഗുര്‍ദ്വാര

ഭായ് ധരംസിംഗ് ഗുര്‍ദ്വാര, ഹസ്തിന പുരി

21

ഭായ് ധരംസിംഗിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഈ നിര്‍മ്മിതി ഹസ്തിനപുരത്ത് നിന്നും ഏകദേശം 2.5 അകലെ സെയിഫ്പൂരില്‍  സ്ഥിതി ചെയ്യുന്നു. സിഖ് ഗുരു, ഗുരു ഗോവിന്ദ് സിംഗ് ഏറ്റവും കൂടുതല്‍  ഇഷ്ടപ്പെട്ടിരുന്ന തന്റെ അഞ്ചു ശിഷ്യഗണങ്ങളില്‍  ഒരാളായിരുന്നു  ഭായ് ധരംസിംഗ്.

ഒരിക്കല്‍  ഗുരു ഗോവിന്ദ് സിംഗ് തന്റെ പിന്‍ഗാമികളായ അഞ്ചു പേരോട്, ആരാണ് തനിക്ക് വേണ്ടി പരിത്യാഗം ചെയ്യാന്‍ സന്നദ്ധനാകുക എന്ന് ചോദിച്ചു. ഇവരാണ് സിഖ് മതത്തിനു വേണ്ടി കര്‍ത്തവ്യ നിരതരായ ആദ്യത്തെ അഞ്ചു പേര്‍. ഇവര്‍ പഞ്ച പ്യാരെ എന്നറിയപ്പെടുന്നു. ഇവരില്‍  ഒരാളാണ് ഭായ് ധരംസിംഗ്.

ജാട്ട് മതത്തില്‍ പ്പെട്ടയാളാണ് ഭായ് ധരം സിംഗ്. ധരം ദാസ് എന്നായിരുന്നു ആദ്യത്തെ പേര്. ഹസ്തിനപുരത്തെ സെയിഫ്പൂര്‍ - കര്‍മ്ചന്ദ്പുര്‍ ഗ്രാമത്തില്‍ , ഭായ് ശാന്തറാമിന്റെയും മായ് സംഭോയിനിയുടെയും മകനായിട്ട്, 1666 ലാണ്, ഭായ് ധരം സിംഗ് ജനിച്ചത്‌.

ശാന്തറാം മതപരമായി വളരെ ഭക്തിയുള്ള ആളായിരുന്നു. ധരം സിംഗിന് വെറും 13 വയസ്സുള്ളപ്പോഴാണ് സിഖ് മതത്തിലേക്ക് അദ്ദേഹത്തിന്റെ ജീവിതം പറിച്ചു നടപ്പെട്ടത്.  ആത്മീയ വെളിച്ചത്തിനായി   അദ്ദേഹം തന്റെ ജീവിതത്തിന്റെ മുഴുവന്‍ ഭാഗവും പ്രാര്‍ത്ഥനായ്ക്കും മറ്റുമായി ചെലവഴിച്ചു. ഗുരുദ്വാര നന്ദെദ് സാഹിബില്‍  വെച്ച് 1708 ല്‍ , തന്റെ 42 മത്തെ വയസ്സില്‍  അദ്ദേഹം കാലയവനികയ്ക്കുള്ളില്‍  മറഞ്ഞു.

ഭായ് ധരം സിംഗ് ഗുര്‍ദ്വാര സിഖ് മതത്തിന്റെ ഏറ്റവും പരിപാവനമായ തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed