ഇത് ഹസ്തിനപുരി നാഷണല്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്നു. 1986 ലാണ് ഈ പാര്‍ക്ക് സ്ഥാപിച്ചത്. പ്രകൃതിയിലെ ഒരുവിധം എല്ലാ ജീവജാലങ്ങളും അതിന്റെതായ തനത് ജീവിതരീതിയില്‍ ഇവിടെ സംരക്ഷിക്കപ്പെട്ടു പോരുന്നു. 2073 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതിലായി പാര്‍ക്ക് വ്യാപിച്ചു കിടക്കുന്നു. പാര്‍ക്കിലെ വെള്ളം കെട്ടി കിടക്കുന്ന സ്ഥലം ഗംഗ നദിയോട് ചേര്‍ന്ന തീരപ്രദേശങ്ങളാണ്. വിവിധങ്ങളായ സസ്യജന്തു ജാലങ്ങളുടെ ഒരു വലിയ ശേഖരം തന്നെയിവിടെയുണ്ട്. ബഹുവര്‍ണ്ണ കൊക്ക്, കറുപ്പും വെളുപ്പും കഴുത്തുള്ള കൊക്ക്, രാത്രിയില്‍ ഇര പിടിക്കാനിറങ്ങുന്ന ഇന്ത്യന്‍ മൂങ്ങകള്‍ , കാട്ട് കൂമന്‍, മരംകൊത്തി, മീന്‍കൊത്തി, ബുള്‍ ബുള്‍ തുടങ്ങി 350 എണ്ണത്തില്‍ കൂടുതല്‍ പക്ഷി വര്‍ഗ്ഗങ്ങള്‍ ഇവിടെ കണ്ടുവരുന്നു. ജന്തുജാലങ്ങള്‍ ക്ക് വളര്‍ന്നു വരാന്‍ പറ്റിയ ഏറ്റവും നല്ല ആവാസവ്യവസ്ഥയാണ് പാര്‍ക്കിലുള്ളത്. സസ്തന ജീവികള്‍ , ഇഴജന്തുക്കളായ പമ്പുകളും പല്ലികളും, ഉഭയജീവികളായ തവളകള്‍ , പലതരം മത്സ്യങ്ങള്‍ പൂമ്പാറ്റകള്‍ , നട്ടെല്ലില്ലാത്ത ജീവികളായ തേള്‍ , പഴുതാരകള്‍ , വണ്ടുകള്‍ , തേനീച്ചകള്‍ തുടങ്ങി മറ്റനേകം ജീവജാലങ്ങളും ഇവിടെ പരിപാലിച്ചു പോരുന്നു. കൂടാതെ, ദേശീയ പക്ഷിയായ മയിലിനെ വളരെയധികം ഇവിടെ കണ്ടുവരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ വ്യവസായ ഭീമന്മാരുടെയും, ഖനികളുടെയും അതിക്രമിച്ചുള്ള വരവോട് കൂടി ഇവിടെയുള്ള വിലമതിക്കാനാകാത്ത, അകളങ്കിതമായ പ്രകൃതിഭംഗിയും സസ്യജന്തു ജാലങ്ങളും അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.



Click it and Unblock the Notifications