നര്‍മദാ നദിയുടെ വടക്ക് ഭാഗത്തുള്ള ഹോഷങ്കാബാദ് ഭാരതത്തിന്‍റെ ഹൃദയസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെന്ന് പറയാം. ഭാരതചരിത്രത്തിലും, മധ്യപ്രദേശിന്‍റെ ചരിത്രത്തിലും ഹോഷങ്കാബാദിന് സുപ്രധാനമായ ഒരിടമുണ്ട്.
നര്‍മ്മദാപുരം എന്നായിരുന്നു ഈ സ്ഥലം മുമ്പ് അറിയപ്പെട്ടിരുന്നത്. നര്‍മ്മദാ നദിയുടെ പേരില്‍ നിന്നാണ് ഈ പേര് രൂപം കൊണ്ടത്. നര്‍മ്മദാപുരം ഭരിച്ച ഹോഷങ്ക് ഷാ ആണ് ഹോഷങ്കബാദ് എന്ന് നാമകരണം ചെയ്തത്. പ്രകൃതിസൗന്ദര്യവും, ആത്മീയകേന്ദ്രങ്ങളും, മനോഹരമായ കാഴ്ചകളുമുള്ള ഇവിടം ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഹോഷങ്കാബാദ് കാഴ്ചകള്‍
ഹോഷങ്കാബാദ് നഗരത്തിലെ ഒരു പ്രധാന ആഘോഷമാണ് നര്‍മ്മദ ജയന്തി. ഈ ആഘോഷം ഇവിടുത്തെ ടൂറിസം മേഖലയെ നന്നായി പ്രോത്സാഹിപ്പിക്കുന്നതാണ്. ഹോഷങ്കാബാദിലെ ഒരു പ്രധാന കാഴ്ചയാണ് സെതാനി ഗാട്ട്.
ബന്ദ്രാബന്‍ നര്‍മ്മദ, തവ നദികള്‍ കൂടിച്ചേരുന്ന സ്ഥലമാണ്. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനം മാര്‍ഗ്ഗം. സോയബീന്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ കേന്ദ്രമാണിവിടം.
സത്പുര നാഷണല്‍പാര്‍ക്ക്, ആദമാഗഡ് അഥവാ ബന്ദ്രാബന്‍ കുന്നിലുള്ള പുരാതനമായ കല്ലിലുള്ള നിര്‍മ്മിതി എന്നിവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. പഞ്ചമര്‍ഹി എന്ന ഹില്‍സ്റ്റേഷനും ഇവിടെയുണ്ട്. ശിവഭക്തരുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിവിടം.
ഹോഷങ്കബാദിലേക്കുള്ള യാത്ര
വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥ ലഭിക്കുന്ന സ്ഥലമാണ് ഹോഷങ്കബാദ്. അടുത്തുള്ള നഗരങ്ങളുമായി മികച്ച റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളില്‍ ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും വൈവിധ്യപൂര്‍ണ്ണമായ ഒരിടമാണ് ഹോഷങ്കബാദ്. അതിനാല്‍ തന്നെ മധ്യപ്രദേശിലെ കണ്ടിരിക്കേണ്ട ഒരു സ്ഥലമായി ഹോഷങ്കബാദിനെ കണക്കാക്കാം.



Click it and Unblock the Notifications