Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹോഷങ്കാബാദ്

ഹോഷങ്കാബാദ് - പ്രശംസനീയമായ ഒരു സന്ദര്‍ശനം

9

നര്‍മദാ നദിയുടെ വടക്ക് ഭാഗത്തുള്ള ഹോഷങ്കാബാദ് ഭാരതത്തിന്‍റെ ഹൃദയസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെന്ന് പറയാം. ഭാരതചരിത്രത്തിലും, മധ്യപ്രദേശിന്‍റെ ചരിത്രത്തിലും ഹോഷങ്കാബാദിന് സുപ്രധാനമായ ഒരിടമുണ്ട്.

നര്‍മ്മദാപുരം എന്നായിരുന്നു ഈ സ്ഥലം മുമ്പ് അറിയപ്പെട്ടിരുന്നത്.  നര്‍മ്മദാ നദിയുടെ പേരില്‍ നിന്നാണ് ഈ പേര് രൂപം കൊണ്ടത്.  നര്‍മ്മദാപുരം ഭരിച്ച ഹോഷങ്ക് ഷാ ആണ് ഹോഷങ്കബാദ് എന്ന് നാമകരണം ചെയ്തത്. പ്രകൃതിസൗന്ദര്യവും, ആത്മീയകേന്ദ്രങ്ങളും, മനോഹരമായ കാഴ്ചകളുമുള്ള ഇവിടം ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഹോഷങ്കാബാദ് കാഴ്ചകള്‍

ഹോഷങ്കാബാദ് നഗരത്തിലെ ഒരു പ്രധാന ആഘോഷമാണ് നര്‍മ്മദ ജയന്തി. ഈ ആഘോഷം ഇവിടുത്തെ ടൂറിസം മേഖലയെ നന്നായി പ്രോത്സാഹിപ്പിക്കുന്നതാണ്. ഹോഷങ്കാബാദിലെ ഒരു പ്രധാന കാഴ്ചയാണ് സെതാനി ഗാട്ട്.

ബന്ദ്രാബന്‍ നര്‍മ്മദ, തവ നദികള്‍ കൂടിച്ചേരുന്ന സ്ഥലമാണ്. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനം മാര്‍ഗ്ഗം. സോയബീന്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ കേന്ദ്രമാണിവിടം.

സത്പുര നാഷണല്‍പാര്‍ക്ക്, ആദമാഗഡ് അഥവാ ബന്ദ്രാബന്‍ കുന്നിലുള്ള പുരാതനമായ കല്ലിലുള്ള നിര്‍മ്മിതി എന്നിവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. പഞ്ചമര്‍ഹി എന്ന ഹില്‍സ്റ്റേഷനും ഇവിടെയുണ്ട്. ശിവഭക്തരുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിവിടം.

ഹോഷങ്കബാദിലേക്കുള്ള യാത്ര

വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥ ലഭിക്കുന്ന സ്ഥലമാണ് ഹോഷങ്കബാദ്. അടുത്തുള്ള നഗരങ്ങളുമായി മികച്ച റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളില്‍ ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും വൈവിധ്യപൂര്‍ണ്ണമായ ഒരിടമാണ് ഹോഷങ്കബാദ്. അതിനാല്‍ തന്നെ മധ്യപ്രദേശിലെ കണ്ടിരിക്കേണ്ട ഒരു സ്ഥലമായി ഹോഷങ്കബാദിനെ കണക്കാക്കാം.

ഹോഷങ്കാബാദ് പ്രശസ്തമാക്കുന്നത്

ഹോഷങ്കാബാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹോഷങ്കാബാദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹോഷങ്കാബാദ്

  • റോഡ് മാര്‍ഗം
    മികച്ച റോഡുകളാല്‍ മധ്യപ്രദേശിലെ മറ്റ് സ്ഥലങ്ങളുമായി ഹോഷങ്കബാദ് ബന്ധിക്കപ്പെട്ടിരിക്കുന്നു. മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് അധികം ദൂരെയല്ലാത്ത ഹോഷങ്കാബാദിലേക്ക് റോഡ് മാര്‍ഗ്ഗം സുഗമമായി എത്തിച്ചേരാം. ഇവിടേക്ക് ബസും ടാക്സിയും ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നിരവധി ട്രെയിനുകള്‍ കടന്ന് പോകുന്ന ഒരു റെയില്‍വേ സ്റ്റേഷനാണ് ഹോഷങ്കബാദിലേത്. നഗരത്തിന്‍റെ ഹൃദയഭാഗത്ത് തന്നെയാണ് റെയില്‍വേ സ്റ്റേഷന്‍.. മധ്യപ്രദേശിലെ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹോഷങ്കബാദിനടുത്തുള്ള വിമാനത്താവളം ഭോപ്പാലിലെ ബോജരാജ് എയര്‍പോര്‍ട്ടാണ്. ഭോപ്പാലിലേക്ക് ഇവിടെ നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട്. ടാക്സിയില്‍ സുഗമമായി ഭോപ്പാലില്‍ നിന്ന് ഹോഷങ്കബാദില്‍ എത്തിച്ചേരാം. ബസ് സര്‍വ്വീസും ഇവിടെ നിന്ന് ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat