ബിര്‍ളാ പ്ളാനറ്റേറിയത്തിന് തൊട്ടുചേര്‍ന്നാണ് ബിര്‍ളാ മന്ദിര്‍ എന്നറിയപ്പെടുന്ന വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 280 മീറ്റര്‍ ഉയരമുള്ള നൗഭത് പഹാഡ് എന്ന കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന വെള്ള മാര്‍ബിള്‍ മാത്രം ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നതാണ്. 1966ല്‍ നിര്‍മാണം തുടങ്ങിയ ഈ ക്ഷേത്രം 10വര്‍ഷത്തിന് ശേഷം 1976ല്‍ രാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാന്ദയാണ് കമീഷന്‍ ചെയ്തത്.
മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മണികള്‍ ഉല്ലാത്തക്ഷേത്രം കൂടിയാണ് ഇത്. ബഹളമയമായ അന്തരീക്ഷത്തിന് ധ്യാനസമാനമായ പശ്ചാത്തലം ഒരുക്കണമെന്ന സ്വാമിയുടെ നിര്‍ദേശമാണ് ഇതിന് കാരണം. വെങ്കിടേശ്വരന് പുറമെ ശിവന്‍,ഗണേശന്‍,ഹനുമാന്‍,ബ്രഹ്മാവ്, സായ്ബാബ, ശക്തി,ലക്ഷ്മി,സരസ്വതി തുടങ്ങിയവരും ഇവിടത്തെ ഉപപ്രതിഷ്ഠകളാണ്. ഗുരുഗോബിന്ദ്സിംഗിന്‍േറതടക്കം മഹദ് വചനങ്ങള്‍ ക്ഷേത്രചുവരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 13 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications