തെക്കേ ഇന്ത്യയിലെ ആദ്യ ഐമാക്സ് തിയേറ്ററാണ് ഹൈദരാബാദിലെ ഐമാക്സ്. പ്രസാദ് ഐ മാക്സ് എന്നും റിയപ്പെടുന്ന ഇത് ഇന്ത്യയിലെ ഇത്തരത്തിലുള്ള മൂന്നാമത്തെ തിയേറ്ററാണ്. ലോകത്തിലെ ഏറ്റവും വലിയ ത്രീഡി ഐമാക്സ് സ്ക്രീനും ഇവിടെയാണ്. 72 അടി ഉയരവും 92 അടി വീതിയുമാണ് സ്ക്രീനിന് ഉള്ളത്. 635 സീറ്റുകളുള്ള ഇവിടത്തെ 12000 വാട്ടിന്‍െറ ശബ്ദസംവിധാനം പ്രേക്ഷകന് പുതിയ ദൃശ്യ-ശ്രവ്യാനുഭവം പ്രദാനം ചെയ്യുന്നതാണ്. അഞ്ച് സ്ക്രീനുകളാണ് മള്ട്ടിപ്ളക്സിനുള്ളത്. കൂടാതെ ഫുഡ്കോര്‍ട്ട്, മള്‍ട്ടി നാഷനല്‍ ഫാസ്റ്റ്ഫുഡ് ഒൗട്ട്ലെറ്റുകള്‍, ഗെയിമിംഗ് സോണ്‍ ,ഷോപ്പിംഗ്മാള്‍ എന്നിവയും ഇവിടെയുണ്ട്.