വര്‍ണങ്ങള്‍ വാരി വിതറിയ കുപ്പിവളകളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ചൂഡി ബസാര്‍ എന്നും അറിയപ്പെടുന്ന പഴയ ഹൈദരാബാദ് നഗരത്തിലെ ഈ തെരുവ്. കുതുബ്ഷാഹി രാജാക്കന്മാര് ഹൈദരാബാദിന്‍െറ ഭരണം ഏറ്റെടുത്ത നാള് മുതല്‍ ഈ തെരുവ് ഉണ്ടായതായാണ് ചരിത്രം. ചാര്‍മിനാര്‍,ചൗമൊഹല്ല കൊട്ടാരം എന്നിവക്ക് സമീപമാണ് സദാ തിരക്കേറിയ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. വിവാഹഷോപ്പിംഗിന് ഏറെ പ്രസിദ്ധമായ ഈ തെരുവിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. അമേരിക്കന്‍ ഡയമണ്ടിനൊപ്പം ഭംഗിയുള്ള ‘ലാഡ്’ വളകളാണ്. ഹൈദരാബാദ് സന്ദര്‍ശനത്തിന് എത്തുന്നവര്‍ ലാഡ് ബസാര്‍ കാണാതെ മടങ്ങിയാല്‍ അത് ഏറെ നഷ്ടമായിരിക്കും.