ഹൈദരാബാദ് -ബാംഗ്ളൂര്‍ ഹൈവേയിലെ മിര്‍ ആലം ടാങ്ക് കൃത്രിമതടാകത്തോട് ചേര്‍ന്നാണ് നെഹ്റുസുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ് നഗരത്തിലെ മൂന്ന് പ്രമുഖ ആകര്‍ഷണീയ കേന്ദ്രങ്ങളിലൊന്നായാണ് പാര്‍ക്കിനെ വിലയിരുത്തുന്നത്.
1959ല്‍ കമീഷന്‍ ചെയ്തെങ്കില്‍ 1963ല്‍ മാത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ഇവിടെ പക്ഷി മൃഗാദികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് സംരക്ഷിച്ച് പോരുന്നത്. കടുവ, പുലി,ഏഷ്യാറ്റിക്ക് ലയണ്‍, ഒറാംഗ്ഉട്ടാന്‍,മുതല, കണ്ടാമൃഗം തുടങ്ങിയവ ഇവിടെയുണ്ട്. ഇവിടത്തെ സഫാരിയും ആന സവാരിയും സഞ്ചാരികള്‍ക്ക് പ്രിയംകരമാണ്. സൂ പരിസരത്ത് തന്നെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവും ഉണ്ട്.



Click it and Unblock the Notifications