പൊതുജനങ്ങള്‍ക്കായി 1920ല്‍ നൈസാം നിര്‍മിച്ചതാണ് പബ്ളിക്ക് ഗാര്ഡന്. മുമ്പ് ഇത് ബാഗേ ആം (ജനങ്ങള്‍ക്കുള്ള പാര്‍ക്ക് ) എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പൂന്തോട്ടങ്ങള്‍ ഉണ്ടെങ്കിലും പബ്ളിക്ക് ഗാര്ഡന് കൂടി സന്ദര്‍ശിക്കാതെ ഹൈദരാബാദ് സന്ദര്‍ശനം പൂര്ത്തിയാകില്ളെന്നതാണ് വിനോദസഞ്ചാരികളുടെ കാഴ്ച്ചപ്പാട്. ഹൈദരാബാദ് സന്ദര്‍ശിക്കുന്ന നൂറ് കണക്കിന് സഞ്ചാരികളാണ് ഇവിടെയത്തെുന്നത്. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തെ കൂടാതെ സംസ്ഥാന നിയമസഭാ മന്ദിരം, ജൂബിലീഹാള്, തെലുങ്ക് ലളിതകലാ അക്കാദമീ ഹാള്‍,ജവഹര്‍ ബാലഭവന് എന്നിവയും പബ്ളിക്ക് ഗാര്ഡന് വളപ്പിലാണ്.



Click it and Unblock the Notifications