ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നൈസാമുമാരുടെ ഒൗദ്യോഗിക വസതിയായിരുന്നു പുരാനി ഹവേലി എന്നറിയപ്പെടുന്ന ഈ പഴയ കൊട്ടാരം. മുമ്പ് ഹവേലി ഖദീം എന്നും അറിയപ്പെട്ടിരുന്ന ഇവിടം അലിഖാന് ബഹാദൂര്‍ ആസഫ് ജാ രണ്ടാമനാണ് നിര്‍മിച്ചത്. ഇത് 1803 മുതല്‍ 1829 വരെ ഹൈദരാബാദ് ഭരിച്ചിരുന്ന മകനായ സിക്കന്ദര്‍ ജാ ആസഫ് ജാ മൂന്നാമന് സമ്മാനമായി നല്‍കുകയായിരുന്നു.യു ഷേപ്പിലാണ് കൊട്ടാരത്തിന്‍െറ നിര്‍മിതി. സമാന്തരമായി നിര്‍മിച്ച രണ്ട് ദീര്‍ഘവൃത്താകൃതിയിലുള്ള ഭാഗവും ഇതിനുണ്ട്.
ദീര്‍ഘവൃത്താകൃതിയിലുള്ള ഭാഗത്തിന് കുറുകെയാണ് താമസ സ്ഥലം നിര്‍മിച്ചിരിക്കുന്നത്. 18ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കൊട്ടാരങ്ങളെ ഓര്‍മിപ്പിക്കുന്ന ഈ കൊട്ടാരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം അതിന്‍െറ വാര്ഡ്റോബാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള വാര്‍ഡ്റോബ് എന്ന് ഖ്യാതിയുള്ള ഇതില്‍ സഞ്ചരിക്കാന്‍ എലിവേറ്റര്‍ വരെ സജ്ജീകരിച്ചിരുന്നുവെന്നത് നൈസാമുമാരുടെ പ്രൗഡിയുടെ ജീവിക്കുന്ന തെളിവാണ്.