ഹൈദരാബാദ് നഗരപ്രാന്തത്തില്‍ സാംഗി നഗറില്‍ പരമാനന്ദ്ഗിരി എന്ന കുന്നിന്‍മുകളിലാണ് സാംഗിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കേ ഇന്ത്യന്‍ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം വാനംമുട്ടെ നില്‍ക്കുന്ന രാജഗോപുരങ്ങളാണ്. ഇത്തരത്തിലുള്ള മൂന്ന് ഗോപുരങ്ങളാണ് ഇവിടെയുള്ളത്.
കിലോമീറ്ററുകള്‍ ദൂരെ നിന്ന് വരെ ഈ ഗോപുരങ്ങള്‍ കാണാനാകും. ആയിരകണക്കിന് വിശ്വാസികള്‍ക്ക് പുറമെ ക്ഷേത്രവും പരിസരവും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. കല്ലില്‍ കൊത്തിയ മനോഹരമായ ആനയാണ് ഇവിടെ വിശ്വാസികളെ സ്വാഗതം ചെയ്യുക. വായുവിന്‍െറ പുത്രനായ ആഞ്ജനേയനാണ് ഇവിടത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിന്‍െറ മുകള്‍ഭാഗത്തായാണ് പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications