മഞ്ഞുവീഴുന്ന താഴ്വരകളിലൂടെ നടക്കാനും മഞ്ഞുകട്ടകള്‍ പന്തുപോലെയാക്കി എറിഞ്ഞുകളിക്കാനും താല്‍പര്യമുള്ളവര്‍ക്കായി 2004ലാണ് ഇത് തുറന്നുകൊടുത്തത്. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ അമ്യൂസ്മെന്‍റ്പാര്‍ക്കാണ് ഇത്. ഒരു ദിവസം 2400 പേര്‍ക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുക. കൃത്രിമമഞ്ഞും മഞ്ഞുവീഴ്ചയുമെല്ലാം സന്ദര്‍ശകന് ശൈത്യകാല രാജ്യത്ത് എത്തിയതിന്‍െറ പ്രതീതിയാകും നല്‍കുക. ജലം നാലുതവണ ഫില്‍റ്റര്‍ ചെയ്താണ് മഞ്ഞ് ഉണ്ടാക്കുന്നത് എന്നതിനാല്‍ കൊച്ചുകുട്ടികള്‍ക്ക് പോലും സുരക്ഷിതമാണ്.
പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് മുമ്പ് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നതിനായി രോമത്തൊപ്പികള്‍ ധരിച്ചിരിക്കണം. പാര്‍ക്കില്‍ കടന്നാലുടന ശരീരം ചൂടാക്കുന്നതിനായി ഒരു കപ്പ് ചൂടന്‍ സൂപ്പ് നല്‍കും. സ്നോ ട്യൂബ് സൈ്ളഡ്, ഐസില്‍ ഇടിക്കുന്ന കാറുകള്‍,ഐസ് സ്കേറ്റിംഗ് റിംഗ്, സ്നോ വാര്‍സോണ്‍ തുടങ്ങി രസകരമായ റൈഡുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications