ഹിന്ദു,ഇന്ത്യന്‍ഐതിഹ്യങ്ങളെ കുറിച്ചും പൈതൃകങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഹൈദരാബാദിന്‍െറ പ്രാന്തപ്രദേശത്തുള്ള സുരേന്ദ്രപുരി മ്യൂസിയം. ഒരു ‘മിതോളജിക്കല്‍ അവയര്‍നെസ് സെന്‍റര്‍’ എന്ന നിലക്ക് പ്രശസ്തമായ ഇവിടം കുന്ദ സത്യനാരായണ്‍ എന്നയാള്‍ മകനായ സുരേന്ദ്രന്‍െറ സ്മരണക്കായി നിര്‍മിച്ചതാണ്.
ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളുടെ ജീവന്‍തുടിക്കുന്ന ചെറുരൂപങ്ങളാണ് മ്യൂസിയത്തെ വേറിട്ടതാക്കുന്നത്. ക്ഷേത്രങ്ങളുടെ കലാപരവും നിര്‍മാണപരവുമായ പ്രത്യേകതകള്‍ ഏറെ ശ്രദ്ധയോടെ പകര്‍ത്തിയാണ് ഈ പകര്‍പ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദുദേവങ്ങളുടെ വിഗ്രഹങ്ങളും പെയ്ന്‍റിംഗുകളും മറ്റും മ്യൂസിയത്തെ സമ്പൂര്‍ണ റഫറന്‍സ് കേന്ദ്രമാക്കുന്നതാണ്.



Click it and Unblock the Notifications