200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ശ്രീ ഉജ്ജയിനി മഹാകാളിക്ഷേത്രം സെക്കന്തരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. മഹാകളി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്. ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന ആഷാഡ ജതാര ദിനത്തിലാണ് ഇവിടെ ഏറെ ഭക്തരും എത്താറുള്ളത്. പ്രധാനമായും ഹൈദരാബാദിലും സെക്കന്തരാബാദിലും ആഘോഷിക്കുന്ന ബൊണാലു ഉല്‍സവദിനവും ഇവിടെ ഏറെ പ്രാധാന്യമുള്ളതാണ്. എല്ലാ വര്‍ഷവും ജൂലൈ ആഗസ്ത് മാസങ്ങളിലാണ് ബൊണാലു ഉല്‍സവം നടക്കാറ്. തെലുങ്കാന,രായലസീമ മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ സമയം ധാരാളമായി ഇവിടെയത്തൊറുണ്ട്. ഭൂമിയില്‍ മനുഷ്യജീവിതം നിലനിര്‍ത്തുന്നതിന് ദേവിയോടുള്ള നന്ദിസൂചകമായാണ് ഈ ഉല്‍സവം കൊണ്ടാടുന്നത്.



Click it and Unblock the Notifications