ഇംഫാല്‍ നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മാതായ് ഗാര്‍ഡന്‍. ഇബ്ദോവു ആഷിനിങ്ങ്തൗ ഗാര്‍ഡന്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ഇബ്ദോവു ആഷിനിങ്ങ്തൗ എന്ന വാക്കില്‍ നിന്ന് രൂപം കൊണ്ട മാതായ് ഒരു പ്രദേശിക ആരാധനാമൂര്‍ത്തിയാണ്. ഇംഫാല്‍ ജില്ലയുടെ കിഴക്ക് ഭാഗത്താണ് മാതായ്.
മനോഹരവും, രൂപഭംഗിയുമുള്ള ഡ്യുറാന്‍റ് സസ്യം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഗാര്‍ഡന്‍റെ ഏറിയ ഭാഗവും ഈ സസ്യമാണ്. ഇവ മനോഹരമായി ഗ്രാഫ്റ്റ് ചെയ്തവയാണ്. ഒരു ദിവസം പുറത്ത് ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരിടമാണിത്. മനോഹരമായ ഹരിതാഭ നിറഞ്ഞ ചുറ്റുപാടാണ് ഇവിടെയുള്ളത്.
പ്രകൃതി സ്നേഹികള്‍ക്കും, പരിസ്ഥിതി സംരക്ഷകര്‍ക്കും ഏറെ താലപര്യമുള്ള ഒരിടമാണിത്. വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളും, ചെടികളും, കുറ്റിച്ചെടികളും, പൂക്കളും ഇവിടെ സമൃദ്ധമായി വളരുന്നു. മണിപ്പൂരിലെ ഒരു പ്രധാന പിക്നിക് സ്പോട്ടാണ് മാതായ്.



Click it and Unblock the Notifications