നര്‍മ്മദനദിയിലെ ഒരു പ്രധാന ഡാമാണിത്. നര്‍മ്മദയില്‍ പണിതിരിക്കുന്ന മുപ്പതോളം ഡാമുകളില്‍ ആദ്യകാലത്ത് പണിതവയിലൊന്നാണിത്. ജബല്‍പൂരിലെയും, സമീപ്രദേശങ്ങളിലെയും ആവശ്യത്തിനുള്ള ജലം ഇവിടെ നിന്നാണെടുക്കുന്നത്. ഈ ഡാമിനെ ആധാരമാക്കിയാണ് ബാര്‍ഗി ഡൈവേര്‍ഷന്‍ പ്രൊജക്ട്, അവന്തി ഭായ് ലോധി സാഗര്‍ പ്രൊജക്ട് എന്നിവയുടെ പ്രവര്‍ത്തനം.
ജബല്‍പൂരിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടയാണ് ബാര്‍ഗി ഡാം. ഡാമിന് എതിര്‍ വശത്തായി ആ പ്രദേശത്തിന്‍റെ മുഴുവന്‍ കാഴ്ചകളും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു റിസോര്‍ട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ പണികഴിപ്പിച്ചിട്ടുണ്ട്.
ബാര്‍ഗി ഡാം സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ ബോട്ട് യാത്ര, വാട്ടര്‍ സ്കൂട്ടര്‍, മീന്‍ പിടുത്തം തുടങ്ങിയവക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. മൈന, തത്ത, പ്രാവ്, കറുത്ത കുരുവി തുടങ്ങിയ പക്ഷികളെയും ഇവിടെ ധാരാളമായി കാണാം. പക്ഷിനീരിക്ഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു സ്ഥലമാണിത്.



Click it and Unblock the Notifications