നഗരത്തില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമേ ഹനുമാന്‍ താളിലേക്കുള്ളു. മധ്യപ്രദേശിലെ 52 തടാകങ്ങളില്‍ പതിമൂന്നെണ്ണം ഇന്ന് വരണ്ടുണങ്ങിയിരിക്കുന്നു. ഹനുമാന്‍ താള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ശ്രദ്ധയില്‍ സംരക്ഷിച്ച് വരുന്നതാണ്. നഗരവത്ക്കരണവും, ജനസംഖ്യയിലുള്ള വര്‍ദ്ധനയും തടാകങ്ങളെ ചെറുതല്ലാത്ത രീതിയില്‍ ബാധിച്ചിട്ടുണ്ട്.
മനോഹരമായ ഒരു സ്ഥലം എന്നതിനൊപ്പം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മതപരമായ പ്രാധാന്യവും ഈ സ്ഥലത്തിനുണ്ട്. ഹനുമാന്‍ കാലുകുത്തിയപ്പോള്‍ ഇവിടെ ഒരു തടാകം രൂപപ്പെട്ടു എന്നാണ് വിശ്വാസം. അന്നുമുതലാണത്രേ ഇവിടം ഹനുമാന്‍ തടാകം അഥവാ ഹനുമാന്‍ താള്‍ എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ഹനുമാന്‍ താളിന് ചുറ്റും നിരവധി ഹൈന്ദവ ക്ഷേത്രങ്ങളും, മോസ്കുകളുമുണ്ട്. ഹനുമാന്‍ താളിലെ ഒരു കടവ് പണിതത് പ്രശസ്തമായ ബിയോഹര്‍ കുടുംബമാണ്. ജബല്‍പൂരിലെ ഒരു പ്രധാന കാഴ്ചയായി ഹനുമാന്‍ താളിനെ പരിഗണിക്കാവുന്നതാണ്.



Click it and Unblock the Notifications