ജബല്‍പൂരിലെ മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ് സംഗ്രാം സാഗര്‍ തടാകം. നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഈ തടാകവും അടുത്തുള്ള നിര്‍മ്മിതികളും സ്ഥാപിച്ചത് ഗോണ്ട് ഭരണാധികാരിയായിരുന്ന സംഗ്രാം ഷായാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിലെ നിര്‍മ്മാണ ചാതുരിക്ക് പ്രത്യക്ഷോദാഹരണമാണ് ഈ തടാകം.
ഈ തടാകത്തിലെ ജലജീവികളും, സമീപപ്രദേശങ്ങളിലെ പലവിധ പക്ഷി വര്‍ഗ്ഗങ്ങളും പ്രധാന ആകര്‍ഷണമാണ്. തടാകത്തിലെ ചൂടുള്ള വെള്ളം, പിന്‍ ടെയില്‍ ഡക്ക്, നീര്‍ക്കോഴി, പോച്ചാഡ്സ് തുടങ്ങിയ മധ്യ, പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നുള്ള ദേശടനപക്ഷികളെ ആകര്‍ഷിക്കുന്നു. ശാന്തമായ ഇവിടുത്തെ അന്തരീക്ഷം മനസിന് സുഖം പകരുന്നതാണ്. പ്രകൃതി ഭംഗിയും, ശാന്തതയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമായിരിക്കും സംഗ്രാം സാഗര്‍ തടാകം. ഫോട്ടോഗ്രാഫിക്കും ഇവിടെ വലിയ സാധ്യതയുണ്ട്.



Click it and Unblock the Notifications