ജയന്തിയാ ഹില്‍സിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഖിം മൂ സ്‌നിയാങ്. പ്രാദേശിക ഭാഷയില്‍ മൂ എന്നാല്‍ കല്ല് എന്നും സ്‌നിയാങ് എന്നാല്‍ പന്നി എന്നുമാണ് അര്‍ത്ഥം. ഇവിടെ പന്നിയുടെ ആകൃതിയിലുളള വലിയൊരു പാറ കാണാം. ഈ പാറയില്‍ നിന്നാണ് പ്രദേശത്തിന് ഖിം മൂ സ്‌നിയാങ് എന്ന് പേര് ലഭിച്ചത്. ജയന്തിയാ വിഭാഗക്കാര്‍ ഈ കല്ലിനെ ആരാധിക്കുന്നു. ഈ കല്ലിന് അവരെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ജയന്തിയാ വിഭാഗക്കാരുടെ വിശ്വാസം.
പ്രദേശവാസികള്‍ തീവ്രമായി ആരാധിക്കുന്ന ദൈവത്തിനെ പ്രാര്‍ത്ഥിക്കാനായി സഞ്ചാരികളും ഇവിടെ എത്തുന്നു. ഇവിടെ ധാരാളം ഭോജനശാലകളുണ്ട്. ജയന്തിയാ ഹില്‍സിന്റെ തനത് രുചികള്‍ ആസ്വദിക്കണമെന്നുള്ളവര്‍ ഖിം മൂ സ്‌നിയാങ് ഉറപ്പായും സന്ദര്‍ശിക്കണം. തടിയിലും മുളയിലും നിര്‍മ്മിതമായ നിരവധി ചെറിയ കടകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ നിര്‍മ്മിച്ച പ്രദേശിക ഉത്‌പന്നങ്ങളാണ് ഇത്തരം കടകളിലെ പ്രധാന വില്‍പ്പന വസ്‌തുക്കള്‍.
ഷില്ലോംഗില്‍ നിന്ന് ഇവിടേക്ക് ബസും കാറും ലഭ്യമാണ്.



Click it and Unblock the Notifications