Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » നര്‍തിയാങ്‌

നര്‍തിയാങ്‌, ജയന്തിയാ ഹില്‍സ്‌

31

ഒരിക്കല്‍ ജയന്തിയാ രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു നര്‍തിയാങ്‌. പുരാതന സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ശേഷിപ്പുകള്‍ കാണാനായി ധാരാളം സഞ്ചാരികളും വിശ്വാസികളും ഇവിടെ എത്തുന്നു.

ജയന്തിയാ ഭരണകൂടത്തിന്റെ ഹൈന്ദവ പാരമ്പര്യം വിളിച്ചോതുന്ന ദുര്‍ഗ്ഗാദേവി ക്ഷേത്രം നര്‍തിയാങിന്റെ സവിശേഷതയാണ്‌. ക്ഷേത്രം നവീകരിച്ചെങ്കിലും പുരാതന വിഗ്രഹങ്ങള്‍, ബലിപീഠം, ബലികര്‍മ്മങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്ന വാള്‍ മുതലായവ ഇവിടെ കാണാനാകും.

ഇവിടെ ഒരു ശിവ ക്ഷേത്രവുമുണ്ട്‌. നര്‍ത്തിയാങിലെ മറ്റൊരു കാഴ്‌ചയാണ്‌ ഇവിടുത്തെ വിപണി. വിപണിയെ ചുറ്റിപ്പറ്റി ചില വിശ്വാസങ്ങള്‍ ഇവിടെ പ്രചാരത്തിലുണ്ട്‌. യു മാര്‍ ഫല്ല്യാംഗി എന്ന്‌ പേരുള്ള ഒരാള്‍ റാലിയാങ്‌ വിപണിയില്‍ നിന്ന്‌ ഒരു വലിയ ശിലാപാളി നര്‍തിയാങിലേക്ക്‌ കൊണ്ടുവന്നത്രേ. ഒരു കൂട്ടം ശിലാസ്‌മാരകങ്ങള്‍ക്ക്‌ അരികില്‍ ഇപ്പോഴും ഈ വിപണി പ്രവര്‍ത്തിക്കുന്നു.

വിനോദസഞ്ചാരികള്‍ ധാരാളമായി ഈ വിപണിയില്‍ എത്തുന്നുണ്ട്‌. മേഞ്ഞ ചെറിയ ഷെഡ്ഡുകളില്‍ ഇരുന്ന്‌ പഴങ്ങള്‍, പച്ചക്കറികള്‍, പ്രാദേശിക വിഭവങ്ങള്‍, ചൂരല്‍ക്കൂടകള്‍ മുതലായവ വില്‍ക്കുന്ന ആദിവാസി സ്‌ത്രീകളും പുരുഷന്മാരും ഇവിടുത്തെ പതിവ്‌ കാഴ്‌ചയാണ്‌.

നര്‍തിയാങിലേക്കുള്ള വഴിയില്‍ മനോഹരമായ ഒരു തടാകമുണ്ട്‌. തഡ്‌ലാസ്‌കെയിന്‍ എന്ന്‌ അറിയപ്പെടുന്ന ഈ തടാകം ബോട്ടിംഗിന്‌ അനുയോജ്യമാണ്‌. സായാഹ്നങ്ങളുടെ ശാന്തതയില്‍ ഇളം കാറ്റേറ്റ്‌ തടാകക്കരയില്‍ വിശ്രമിക്കുന്നത്‌ മികച്ച അനുഭവമായിരിക്കും. ഷില്ലോംഗില്‍ നിന്ന്‌ ഇവിടെ എത്താവുന്നതാണ്‌. സുഖകരമായ യാത്ര ആഗ്രഹിക്കുന്നവര്‍ ടാക്‌സികള്‍ പ്രയോജനപ്പെടുത്തുക.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed