ജയന്തിയാ ഹില്‍സ് ജില്ലയിലെ ബാറ്റോവ് (വാടൗ) ഗ്രാമത്തിലാണ് ഉംഹാങ് തടാകം സ്ഥിതി ചെയ്യുന്നത്. കൊടുംകാടിന് നടുവില്‍ സ്ഥിതി ചെയ്യുന്ന തടാകവും പരിസരവും അതീവ മനോഹരമായ കാഴ്‌ചയാണ്.
യു സാജര്‍ നംഗ്‌ളിയും അനുയായികളും ഇന്ന് തടാകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരിക്കല്‍ എത്തിയത്രേ. അന്ന് ഇവിടെ ഒരു ചെറിയ ഉറവയാണ് ഉണ്ടായിരുന്നത്. ഉറവയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം അനുയായികളോടൊപ്പം ഇവിടെ തങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉറവ വലിയൊരു തടാകമാക്കി മാറ്റുകയായിരുന്നെന്നാണ് ചരിത്രം. മാസങ്ങളോളം ഇവിടെ താമസിച്ചാണ് യു സാജര്‍ നംഗ്‌ളിയും സംഘവും തടാകം നിര്‍മ്മിച്ചത്. അന്ന് ജയന്തിയാ രാജ്യത്തിലെ ഏറ്റവും വലുതും സുന്ദരവുമായ തടാകമായിരുന്നു ഉംഹാങ്.
ഷില്ലോംഗില്‍ നിന്ന് ടാക്‌സിയിലോ മറ്റോ ഇവിടെ എത്താവുന്നതാണ്. പുല്‍മേടുകള്‍ക്കും മലനിരകള്‍ക്കും നടുവിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. സെപ്‌റ്റംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് തടാക സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications