മനോഹരമായ ക്ഷേത്രങ്ങളാലും ഉദ്യാനങ്ങളാലും ജീവി സങ്കേതങ്ങളാലും നിറഞ്ഞ സ്ഥലമാണ് ജാംനഗര്‍. ഹിന്ദു മത കേന്ദ്രങ്ങളുടെ ആധീക്യം മൂലം ഇതിനെ ചോട്ടാ കാശിയായി വരെ പറയാറുണ്ട്. ഇവിടെ ചില ദര്‍ഗകളും ഉണ്ട്. അവയിലൊന്നാണ് ദാവൂദി ബൊഹ്റ വിശ്വാസികളുടെ വിശുദ്ധസ്ഥലമായ ബൊഹ്റ...
ജാംനഗറിലെ ബീച്ചുകള്‍ വൃത്തിയുള്ളതും ബഹളമയമല്ലാത്തതുമാണ്. നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള ബലാചാരി ബീച്ചാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സന്ദര്‍ശനത്തിന് അനുയോജ്യമായ വേറെയും ബീച്ചുകള്‍ ഇവിടെയുണ്ട്.
...
ഇവിടുത്തെ ശവസംസ്കാര കേന്ദ്രമാണ് മനേക്ഭായ് മുക്തിദാം. ശാന്തമായ സ്ഥലമാണിത്. പച്ചപ്പ് നിറഞ്ഞ പൂന്തോട്ടവും വീടുകളുടെ രൂപങ്ങളും, രാമായണ ഭാഗങ്ങളടങ്ങിയ ചുവര്‍ചിത്രങ്ങളും ലൈബ്രറിയുമടങ്ങിയതാണ് ഈ പ്രദേശം. നഗരഹൃദയത്തില്‍ നിന്ന് പത്ത് മിനിട്ട് യാത്ര...
പക്ഷിനിരീക്ഷകര്‍ ഇഷ്ടപ്പെടുന്ന സഥലമാണ്. ദേശാടനകാലഘട്ടത്തില്‍ നിരവധി ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന ഈ സ്ഥലം നഗരത്തിലെ കുടിവെള്ള സ്രോതസ്സാണ്. ഇവിടെ മനോഹരമായ ഒരു ഉദ്യാനവുമുണ്ട്.
1967ല്‍ നിര്‍മിച്ച ഗുജറാത്ത് ആയുര്‍വേദശാല പുരാതന വൈദ്യശാസ്ത്രത്തിനായുള്ള സംസ്ഥാനത്തെ ആദ്യയൂണിവേഴ്സിറ്റിയാണ്. പ്രിന്‍സ്ലി സംസ്ഥാനമായ നവനഗറിലെ ഭരണാധികാരികളുടെ ആയുര്‍വേദത്തോടുള്ള ശക്തമായ പിന്തുണ മൂലം ഇവിടെ വിവിധ വകുപ്പുകളും...
ഉയരമുള്ള മനോഹരമായ പള്ളിയാണ് രത്തന്‍ ഭായ് മസ്ജിദ്. പവിഴങ്ങളാലും ചന്ദനത്തടികളാലും നിര്‍മ്മിച്ച കവാടങ്ങളും രണ്ട് ആകര്‍ഷകമായ ടവറുകളാലും സുന്ദരമാണ് ഈ പള്ളി. ഈ പള്ളിയില്‍ സ്വന്തമായി ഉള്ള മഴസംഭരണിയില്‍ വെള്ളം ശേഖരിച്ചാണ് പ്രാര്‍ഥനക്ക്...
ലഖോട്ട തടാകം പോലെ ദേശാടന പക്ഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ തടാകവും. പ്രകൃത്യാലുള്ള ജലസ്രോതസ്സായ ഈ തടാകത്തിലത്തൊന്‍ നഗരത്തല്‍ നിന്ന് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഇതുപോലുള്ള രണ്ടു സൂര്യസ്നാന മുറികള്‍ ഫ്രാന്‍സിലുള്ളത് നശിച്ചതില്‍ പിന്നെ ലോകത്തിലെ ഏക സൂര്യസ്നാനസ്ഥലമാണിത് . സൂര്യപ്രകാശം ആരോഗ്യകരമായി അനുഭവിക്കാനുതകുന്ന തരത്തില്‍ നിര്‍മിച്ചിരുന്ന ചില്ലുകളോട്...
മതങ്ങളുടെ സംയോജനം ലക്‍ഷ്യമായി പ്രവര്‍ത്തിക്കുന്ന പ്രണാമി മതക്കാരുടെ വിശുദ്ധസ്ഥലമാണ് ഇത്. 400 വര്‍ഷത്തോളം പഴക്കമുള്ള രണ്ടു മരങ്ങളുടെ ചുറ്റുമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടമാണ് ഇവരുടെ ആരാധനാസ്ഥലം. പ്രണാം സമൂഹത്തിലെ അംഗങ്ങളും...
തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇന്ത്യയിലെ ഈ ഏക മറൈന്‍ നാഷണല്‍ പാര്‍ക്. കച്ച് ഉള്‍ക്കടലിലെ തെക്കേ തീരത്ത് ജാം നഗര്‍ ജില്ലയിലെ ഈ പാര്‍കാണ് രാജ്യത്തെ ആദ്യ സമുദ്ര ജീവി സങ്കേതകേന്ദ്രം. 1982ല്‍ സ്ഥാപിതമായ ഇത് ഗുജറാത്ത് വനം...
ആകര്‍ഷകമായ ക്ഷേത്രം എന്ന നിലയില്‍ കൂടാതെ ഈ ക്ഷേത്രത്തിന് മറ്റൊര പ്രസക്തി കൂടിയുണ്ട്. 1964 ആഗസ്ത് ഒന്ന് മുതല്‍ 48 വര്‍ഷമായി മുടങ്ങാതെ ഭക്തര്‍ ഇടതടവില്ലാതെ ‘ശ്രീ രാം ജയ് രാം ജയ് ജയ് രാം’ എന്ന മന്ത്രം ചൊല്ലി ഗിന്നസ്...
332 ഏക്കര്‍ പരന്നു കിടക്കുന്ന ഇത് 1988ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. ഗള്‍ഫ് ഓഫ് കച്ചിന്‍െറ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി ഹരിതസസ്യങ്ങളാല്‍ സമ്പുഷ്ടമാണ്. കൂടാതെ ദേശാടനപക്ഷികളായ പെലിക്കന്‍സ്,...
പിക്നികിനും മീന്‍പിടിത്തത്തിനും അനുയോജ്യമാണ് ഇവ രണ്ടും. ഗള്‍ഫ് ഓഫ് കച്ചിന്‍െറ തീരത്താണ് റോസി പോര്‍ട്ടെങ്കില്‍ രംഗ്മാതി നദിയില്‍ നാല് മീറ്റര്‍ നീളത്തിലാണ് ബേദി പോര്‍ട്ട്. നവബന്ദറില്‍ നിന്ന് ഈ...
ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ കൗതുകമാര്‍ന്നൊരു സ്ഥലമാണ് ഇത്. ഉയരമുള്ള, അഞ്ച് നിലകളോട് കൂടിയ ഈ കല്ലറ ആക്രമണങ്ങളെ ചെറുക്കാന്‍ പണിതതാണെന്ന് കരുതപ്പെടുന്നു. ലഖോട്ട തടാകത്തിന് തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദ്യ...
ദേശാടനപക്ഷികള്‍ക്ക് വിശ്രമിക്കാന്‍ ജാം നഗര്‍ പോലെ അനുയോജ്യമായ മറ്റൊരിടമില്ല. ഖിജഡിയ പക്ഷിസങ്കേതം അവയിലൊന്നാണ്. ഇവിടെ താമസിക്കുന്നതും ദേശാടനക്കാരുമായ നിരവധി പക്ഷികളെ ഇവിടെ കാണാനാവും. 1920 ലാണ് പരിസ്ഥിതി പഠനത്തിനും ഗവേഷണത്തിനുമായി...