Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജംഷദ്‌പൂര്‍

ജംഷദ്‌പൂര്‍- ഇന്ത്യയുടെ വ്യാവസായിക നഗരം

17

ഇന്ത്യയുടെ വ്യാവസായിക നഗരം എന്ന്‌ അറിയപ്പെടുന്ന ജംഷദ്‌പൂര്‍ സ്ഥാപിച്ചത്‌ ജംഷദ്‌ജി നസ്സര്‍വാന്‍ജി ടാറ്റയാണ്‌. ഝാര്‍ഖണ്ഡിലെ പ്രശസ്‌തമായ ഈ നഗരം സ്റ്റീല്‍ നഗരമെന്നും ടാറ്റ നഗര്‍ എന്നും അറിയപ്പെടുന്നുണ്ട്‌.

ഝാര്‍ഖണ്ഡിലെ കിഴക്കന്‍ സിങ്‌ഭൂം ജില്ലയുടെ ആസ്ഥാനമാണ്‌ ജംഷദ്‌പൂര്‍. കൊല്‍ക്കത്തയ്‌ക്കും പാട്‌നയ്‌ക്ക്‌ തൊട്ടു പിന്നിലായി കിഴക്കന്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണിത്‌. ചെറുതും ഇടത്തരവുമായ ആയിരത്തിലേറെ വ്യവസായങ്ങള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക മേഖലയില്‍ ഒന്നായ ആദിത്യ പൂര്‍ ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌.

ജംഷദ്‌പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മലകള്‍ക്കും വനങ്ങള്‍ക്കും സമീപത്തായുള്ള ജംഷദ്‌പൂര്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചു തുടങ്ങിയിട്ടുണ്ട്‌. അമ്പത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ടാറ്റ സ്റ്റീല്‍ ജംഷദ്‌പൂരിലെ ജനങ്ങള്‍ക്ക്‌ സമ്മാനിച്ച ജൂബിലി പാര്‍ക്‌ ആണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. സ്ഥാപന ദിനവമായ മാര്‍ച്ച്‌ മൂന്നിനുള്ള പാര്‍ക്കിലെ ദീപാലങ്കാരം വളരെ പ്രശസ്‌തമാണ്‌.

കൃത്രിമ തടാകമായ ഡിംന തടാകമാണ്‌ നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സ്‌. ഇവിടെ വാട്ടര്‍ സ്‌കൂട്ടിങ്‌, ജെറ്റ്‌സ്‌കീയിങ്‌,റോവിങ്‌ പോലുള്ള വിനോദങ്ങളില്‍ സന്ദര്‍ശകര്‍ക്ക്‌ ഏര്‍പ്പെടാം. ടാറ്റ സ്റ്റീല്‍ സുവോളജിക്കല്‍ പാര്‍ക്‌, ചാന്ദില്‍ ഡാം, നദീ സംഗമം, ഹഡ്‌കോ തടാകം, സെന്റര്‍ ഫോര്‍ എക്‌സ്ലന്‍സ്‌(സിഇ) ,ഭാട്ടിയ പാര്‍ക്‌, ഭുവനേശ്വരി ക്ഷേത്രം തുടങ്ങിയവയാണ്‌ മറ്റ്‌ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ പ്രകൃതിഭംഗിയാല്‍ പ്രശസ്‌തമായ ഘട്ട്‌സില എന്ന ചെറിയൊരു നഗരമുണ്ട്‌.

ചരിത്രം

മുമ്പ്‌ സാക്‌ചി എന്നായിരുന്നു നഗരത്തിന്റെ പേര്‌. 1918 ല്‍ സ്ഥാപകനായ ജംഷദ്‌ജി നസ്സര്‍വാന്‍ജി ടാറ്റയോടുള്ള ബഹുമാനാര്‍ത്ഥം ജംഷദ്‌പൂര്‍ എന്നാക്കി മാറ്റുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജംഷദ്‌ജി ടാറ്റ പിറ്റ്‌സ്‌ബര്‍ഗില്‍ പോവുകയും ഭൗമ ശാസ്‌ത്രജ്ഞനോട്‌ അദ്ദേഹത്തിന്റെ സ്വപ്‌നമായ സ്റ്റീല്‍ കമ്പനി തുടങ്ങുന്നതിന്‌ അനുയോജ്യമായ സ്ഥലം കണ്ടെത്തി തരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. പ്രകൃതി വിഭവങ്ങള്‍ നിറഞ്ഞ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഏകദേശം മൂന്ന്‌ വര്‍ഷം എടുത്തു. ഛോട്ട നാഗ്‌പൂര്‍ പീഠഭൂമിയിലെ നിബിഢ വനങ്ങള്‍ക്ക്‌ സമീപത്തുള്ള സാക്‌ചി ആണ്‌ അവസാനം കണ്ടെത്തിയ സ്ഥലം.

ഭൂമിശാസ്‌ത്രം

ഝാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ തെക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജംഷദ്‌പൂരിന്റെ അതിരുകള്‍ ഒറീസ്സയും പശ്ചിമ ബംഗാളുമാണ്‌. ഖര്‍കായി സുബര്‍ണരേഖ നദികളുടെ സംഗമസ്ഥാനത്താണ്‌ നഗരം സ്ഥിതി ചെയ്യുന്നത്‌. നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സ്‌ ഈ നദികളാണ്‌. ഡാല്‍മ മലകളാല്‍ ചുറ്റപ്പെട്ട മലയോര മേഖലയിലാണ്‌ ജംഷദ്‌പൂര്‍ സ്ഥിതി ചെയ്യുന്നത്‌. നിബിഢ വനങ്ങളും ചുറ്റുമുണ്ട്‌.

ജംഷദ്‌പൂര്‍ പ്രശസ്തമാക്കുന്നത്

ജംഷദ്‌പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജംഷദ്‌പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജംഷദ്‌പൂര്‍

  • റോഡ് മാര്‍ഗം
    ദേശീയ, സംസ്ഥാന പാതകള്‍ വഴി രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന നഗരമാണ്‌ ജംഷദ്‌പൂര്‍. മുംബൈ, ഡല്‍ഹി നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 33 ആണ്‌ പ്രധാന പാത. ദേശീയപാത 6 ഖരഗ്‌പൂറുമായും കൊല്‍ക്കത്തയുമായും ബന്ധിപ്പിക്കുന്നു. പൊതു ബസുകളും സ്വകാര്യ ബസുകളും യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സംസ്ഥാനത്തെ പ്രധാന റെയില്‍വെസ്റ്റേഷന്‍ ടാറ്റ നഗര്‍ റെയില്‍വെ സ്റ്റേഷനാണ്‌. ഹൗറയ്‌ക്ക്‌ ശേഷം തെക്ക്‌ കിഴക്കന്‍ റെയില്‍വെയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനാണിത്‌. കൊല്‍ക്കത്ത,മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, ബാംഗ്ലൂര്‍,നാഗ്‌പൂര്‍,ഭുവനേശ്വര്‍, പൂണെ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിനുകളുണ്ട്‌. അദിത്യപൂര്‍, ഗംഹാരിയ, കാന്ദ്ര, ഗോവിന്ദപൂര്‍, സല്‍ഗഝാരി എന്നിവയാണ്‌ മറ്റ്‌ പ്രധാന സ്റ്റേഷനുകള്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജംഷഡ്‌പൂരിലെ സോനാരി വിമാനത്താവളം ടാറ്റ ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ക്കായിട്ടാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. കൊല്‍ക്കത്തയിലെയും റാഞ്ചിയിലെയും വിമാനത്താവളങ്ങളാണ്‌ സമീപത്തുള്ള പ്രധാന വിമാനത്താവളങ്ങള്‍ കൊല്‍ക്കത്ത വിമാനത്താവളം 289 കിലോമീറ്ററും റാഞ്ചി വിമാനത്താവളം 130 കിലോമീറ്റര്‍ അകലെയുമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat