ജാമുയിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പട്‌നേശ്വര്‍ ക്ഷേത്രം. ഒരിക്കല്‍ ഗോസ്വാമി കുടംബത്തിന്റെ താമസസ്ഥലമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം തടികള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നതായി ഗോസ്വാമി കണ്ടു. അടുത്തു ചെന്നു നോക്കിയപ്പോള്‍ അതൊരു ശിവലിംഗമാണന്ന് അദ്ദേഹത്തിന് മനസ്സിലായി എന്നാണ് പറയപ്പെടുന്നത്. എഡി 1711 ല്‍ ആണ് ക്ഷേത്രം അവസാനമായി നിര്‍മ്മിച്ചത്.
എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ശിവലിംഗത്തിന് ചുറ്റും രണ്ടടി ഉയരത്തില്‍ മണ്‍ഭിത്തി രൂപപ്പെടും. ഈ സമയം ശിവലിംഗത്തില്‍ ലിറ്ററ് കണക്കിന് പാലു കൊണ്ടാണ് അഭിഷേകം നടത്തുന്നത്.എന്നാല്‍ , എത്ര പാലൊഴിച്ചാലും ശിവലിംഗം നനയാറില്ല. കാംന ലിംഗ് എന്നും അറിയപ്പെടുന്ന ക്ഷേത്രം പ്രകൃതി മനോഹരമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കിയുല്‍ നദി സമീപത്തു കൂടി ഒഴുക്കുന്നുണ്ട്. മലനിരകള്‍ ഈ പ്രദേശത്ത് ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു.



Click it and Unblock the Notifications