പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഈ പട്ടണത്തിന്റെ അധിപരായിരുന്ന ഹേഹെ വംശത്തിലെ സാമ്രാട്ടുകളാണ് ഇവിടെയുള്ള വിഷ്ണുമന്ദിരം പണിതത്. ജാഞ്ച്ഗീറിലെ പുരാണിബസ്തിയിലെ ഭീമതാലാബിനടുത്തായിട്ടാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. രണ്ട് ഭാഗങ്ങളായാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിവെച്ചത്. കൂട്ടിയോജിപ്പിക്കാനോ മുഴുമിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇന്നും ഇത് കാണപ്പെടുന്നത്.
പുരുഷ-സ്ത്രീ ദേവഗണങ്ങളുടെയും അര്‍ദ്ധദേവന്മാര്‍ അഥവാ നരദേവന്മാര്‍ എന്നറിയപ്പെടുന്ന ഗന്ധര്‍വ്വ കിന്നരന്മാരുടെയും രൂപങ്ങള്‍ മനോഹരമായ കൊത്തുപണികള്‍ കൊണ്ട് പ്രൌഢഗംഭീരമായ ഒരു സാമ്പ്രദായിക ക്ഷേത്രത്തിന്റെ എല്ലാ ലക്ഷണവുമൊത്ത ദേവാലയമാണിത്.
സന്ദര്‍ശക മനസ്സുകളിലുള്ള ക്ഷേത്ര സങ്കല്പത്തിന്റെ എല്ലാ ഉദാത്ത ഭാവനകളെയും പരിലാളിക്കുന്നതാണ് ഇതിന്റെ നിര്‍മ്മിതി. അപൂര്‍ണ്ണത കൊണ്ടും ശ്രദ്ധേയമായ ഈ ക്ഷേത്രത്തെ നാട്ടുകാര്‍ നക്കത മന്ദിര്‍ എന്നും വിളിക്കാറുണ്ട്.



Click it and Unblock the Notifications