ജിന്ദും ചുറ്റുമുള്ള നഗരങ്ങളും സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ പ്രദേശം സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വാസസ്ഥലമാണ്. പുരാണകാലഘട്ടത്തില്‍നിന്നുമാണ് ഈ സ്ഥലങ്ങളുടെ പേരുകളുടെ ഉത്ഭവം. ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള പുരാതന മതകേന്ദ്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സ്‌മാരകങ്ങളും മാത്രമല്ല ഇവിടെ ഉള്ളത്. ഇസ്ലാമിക മതകേന്ദ്രങ്ങളും സ്‌മാരകങ്ങളും ഇവിടെയുണ്ട്. ജിന്ദിലെ തെഹസില്‍ നര്‍വാണയില്‍ സ്ഥിതി ചെയ്യുന്ന ശവകുടരമായ ഹസ്രത് ഗെയ്‌ബി സാഹിബ് ഇത്തരത്തിലൊരു സ്‌മാരകമാണ്.
മഹാനായ സൂഫി സന്യാസി ഹസ്രത് ഗെയ്‌ബി സാഹിബിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ ഉള്ള ശവകുടീരമാണിത്. അദ്ദേഹമൊരു വലിയ ആത്മീയ നേതാവായിരുന്നു. സൂഫി സന്യാസികള്‍ക്ക് അതിമാനുഷിക ശക്തികള്‍ കാണപ്പെടുമെന്ന് പറയാറുണ്ട്. ഹസ്രത് ഗെയബി സാഹിബും ഇതില്‍ നിന്നും വ്യത്യസ്‌തനായിരുന്നില്ല. അദ്ദേഹം ഭൂമിയിലേക്ക് വളരെ പെട്ടന്ന് അപ്രത്യക്ഷനാകാറുണ്ടെന്നാണ് പറയപ്പെടുന്നത്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്‌ക്ക് മുമ്പായി കൗയ്യും കാലും കഴുകാനായി ശവകുടീരത്തിന് ചുറ്റുമായി അതിമനോഹരമായൊരു കുളമുണ്ട്.



Click it and Unblock the Notifications