ശ്രീ തീര്‍ത്ഥ സാളഗ്രാമങ്ങളുള്ള തീര്‍ത്ഥാടന കേന്ദ്രമാണ്. കറുത്ത നിറത്തിലുള്ള അമൂല്യങ്ങളായ കല്ലുകളാണ് സാളഗ്രാമം. ശരിക്കുള്ള സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ് . നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുക. ഗോളാകൃതിയാണിവയ്‌ക്കുള്ളത്. സാളഗ്രാമ കല്ലുകളെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.
അസുരന്‍മാരെ കൊല്ലാന്‍ ശ്രീകൃഷ്‌ണനും മഹാവിഷ്‌ണുവും ഉപയോഗിക്കുന്ന സുദര്‍ശന ചക്രത്തിന് സമാനമാണ് ഈ കല്ലുകളുടെ രൂപം. അതിനാല്‍ സാളഗ്രാമം പ്രതിനിധീകരിക്കുന്നത് വിഷ്‌ണുവിനെയാണന്നാണ് പറയപ്പെടുന്നത്. സാളഗ്രാമത്തെ പൂജിച്ചാല്‍ ഭഗവാന്‍ വിഷ്‌ണു പ്രസാദിക്കുകയും ഭക്തര്‍ക്ക് ആരോഗ്യം, സമ്പത്ത് , ബുദ്ധി, സന്തോഷം എന്നിവ നല്‍കുകയും ചെയ്യും. സാളഗ്രാമത്തെ അഭിഷേകം ചെയ്യുന്ന ജലം ശേഖരിച്ച് തീര്‍ത്ഥമായി കുടിക്കാറുണ്ട്. സാളഗ്രാമത്തിലൂടെ ഒഴിക്കുന്ന ജലം നിരവധി ഗുണങ്ങളുള്ള തീര്‍ത്ഥമായി മാറുമെന്നാണ് വിശ്വാസം.
ജിന്ദ് ജില്ലയിലെ നര്‍വാണ തെഹ്‌സിലിലെ സിംല ഗ്രാമത്തിലാണ് ശ്രീ തീര്‍ത്ഥ സ്ഥിതി ചെയ്യുന്നത്. ഇതൊരു പ്രമുഖ ആരാധനാലയമാണ്. സമീപത്തായൊരു പുണ്യകുളമുണ്ട്. ഇതില്‍ കുളിച്ചാല്‍ ഭക്തര്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications