ജോര്‍ഹാട്ട് ജില്ലയുടെ വടക്ക് ഭാഗത്തായുള്ള ട്രങ്ക് റോഡില്‍ സ്ഥിതിചെയ്യുന്ന അതി പുരാതന ക്ഷേത്രമയ ബില്‍വേശ്വര്‍ ക്ഷേത്രം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ജോര്‍ഹട്ട് നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ ദേശീയ പാത 37 ലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വര്‍ഷം തോറും നിരവധി പേര്‍ ഇവിടെ സന്ദര്‍ശനത്തിന് എത്താറുണ്ട്.
റുസിനാഥ് ബര്‍ഗോഹെയ്‌ന്‍ പണികഴിപ്പിച്ച ഒരു പുണ്യ ജലസംഭരണി ക്ഷേത്രത്തിലുണ്ട്. അഹോം രാജവംശത്തിന്റെയും പ്രജകളുടെയും വിശ്വാസങ്ങളിലേയ്‌ക്ക് വെളിച്ചം വീശുന്ന ക്ഷേത്രമാണിത്. അഹോം രാജവംശത്തിന്റെ പ്രതാപകാലത്ത് പണികഴിപ്പിച്ച മറ്റ് മതസ്ഥാപനങ്ങളുമായി ഈ ക്ഷേത്രത്തിന്റെ രൂപഘടനയ്‌ക്ക് സ്‌പഷ്‌ടമായ സാദൃശ്യം ഉണ്ട്.



Click it and Unblock the Notifications