ജോര്‍ഹട്ടിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ഗഡ്‌അലി. അഹോം സംസ്‌കാരത്തിന്റെ സ്‌മരണകള്‍ ഉണര്‍ത്തുന്ന ഇവിടം വാണിജ്യ കേന്ദ്രം കൂടിയാണ്. അഹോമുകള്‍ മോയമറീയാസിനെതിരെ യുദ്ധം ചെയ്‌തിരുന്നപ്പോള്‍ പണികഴിപ്പിച്ചതാണ് ഗഡ് അലി. സിയോനി അലിമുതല്‍ നഹ മലകള്‍ വരെ ഗഡ് അലി നീണ്ടു കിടക്കുന്നു. പുറത്തു നിന്നുള്ള ആക്രമണങ്ങളില്‍ നിന്നും അഹോം രാജ്യത്തെ സംരംക്ഷിക്കുന്നതിനായി പണികഴിപ്പിച്ചതാണ് ഇത്. ആശയകുഴപ്പം സൃഷ്‌ടിക്കുന്ന നിരവതി പാതകള്‍ ഇവിടെയുണ്ടെന്നതിനാല്‍ ബിബുധിഘര്‍ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.
നിലവില്‍ ഗഡ്‌അലി ജോര്‍ഹട്ടിലെ പ്രധാന വിപണന കേന്ദ്രമായി മാറിയിരിക്കുകയാണ്. അഹോം സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള നിരവധി വസ്‌തുക്കള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നും വാങ്ങാന്‍ കിട്ടും. വ്യാണിജ്യ കേന്ദ്രമായി മാറിയിരിക്കുന്ന ഗഡ് അലിയിലെ ഇടങ്ങിയ തെരുവുകള്‍ സന്ദര്‍ശിക്കേണ്ടതു തന്നെയാണ്.



Click it and Unblock the Notifications