പ്രമുഖനായ അഹോം പടത്തലവനായിരുന്ന ലചിത് ബോര്‍ഫുകാന്റെ സ്‌മരണാര്‍ത്ഥം പണികഴിപ്പിച്ചതാണ് ലചിത് ബോര്‍ഫുകാന്റെ മെയ്‌ദാം. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ധീരനായ ഈ അഹോം യോദ്ധാവ് മാത്രമാണ് മുഗള്‍ വംശത്തെ പരാജയപ്പെടുത്തിയിട്ടുള്ളത്. 1672 ല്‍ സരൈ ഖട്ടില്‍ മുഗളന്‍മാരോട് ഏറ്റുമുട്ടിയ ലചിത് ബോര്‍ഫുകാന്‍ വിജയം നേടുകയായിരുന്നു. യുദ്ധത്തിന് ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം മരണമടഞ്ഞു. അന്നാണ് മെയ്‌ദാം പണികഴിപ്പിച്ചത്. ലചിത് ബോര്‍ഫുകാന്റെ ഭൗതികാവശിഷ്‌ടം മറവ് ചെയ്‌ത മെയ്‌ദാം നിര്‍മ്മിച്ചത് ഉദയാദിത്യ സിംഹയാണ്.
ഗിബ്ബോണ്‍ വന്യജീവി സങ്കേതത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ മെലേങ് ഹലുങപരിലെ ഗോഹെയ്‌ന്‍ ഗോണിലാണ് മെയ്‌ദാം സ്ഥിതി ചെയ്യുന്നത്. അഹോം ഭരണ കാലത്തിന്റെ പ്രതാപം ഉയര്‍ാത്തികാട്ടുന്ന രീതിയില്‍ വളരെ മനോഹരമായാണ് മെയ്‌ദാം കാത്തു സൂക്ഷിച്ചിരിക്കുന്നത്.



Click it and Unblock the Notifications