കാഞ്ചി കാമകോടി മഠമാണ് ആദിശങ്കര കീര്‍ത്തിസ്തംഭം മണ്ഡപം സ്ഥാപിച്ചത്. ഏട്ടുനിലയുള്ള കെട്ടിടമാണിത്. പാദുകമണ്ഡലമാണ് ഇതിലെ പ്രധാനപ്പെട്ട ഭാഗം. ഇവിടെ വെള്ളിയില്‍ നിര്‍മ്മിച്ച രണ്ട് ഗോളങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്, ശങ്കരന്റെ പാദുകങ്ങള്‍ എന്ന സങ്കല്‍പ്പത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
മെമോറിയല്‍ ഹാളില്‍ ആദിശങ്കരന്റെ ജീവിതകഥകള്‍ പറയുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുണ്ട്. ഗണപതി, ആദിശങ്കരന്‍ എന്നിവരുടെ പ്രതിമകള്‍ ഏറെയുണ്ട് മണ്ഡപത്തില്‍. ഇവിടെ ജാതിമതഭേദമില്ലാതെ ആര്‍ക്കും സന്ദര്‍ശനം നടത്താവുന്നതാണ്. ആദിശങ്കര സ്തൂപത്തിന് എട്ടുവശങ്ങളുണ്ട്. കാലടിയിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ കീര്‍ത്തിസ്തംഭം.



Click it and Unblock the Notifications