കര്‍നാലില്‍ ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സെമിത്തേരികളില്‍ പട്ടാള മേധാവികള്‍, സൈനികര്‍ തുടങ്ങി വിവിധ ബ്രിട്ടീഷ് പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും ശവകല്ലറകളും സ്‌മാരകങ്ങളുമാണുള്ളത്. 1808 ല്‍ കര്‍നാലില്‍ സ്ഥാപിച്ച ക്രിസ്‌ത്യന്‍ സെമിത്തേരി രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും പഴക്കംചെന്ന സെമിത്തേരിയാണന്നാണ് കണക്കാക്കുന്നത്.
സെന്റ് ജയിംസ് പള്ളിയിലെ ഗോപുരത്തോട് ചേര്‍ന്നാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന മാര്‍ഗ്ഗത്തില്‍ അന്ന് പ്ലോട്ട് നമ്പര്‍ 28 ലായിരുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തായാണിത്.
അമ്പതിലേറെ ഇംഗ്ലീഷുകാരുടെ ശവകല്ലറകള്‍ സെമിത്തേരിയിലുണ്ട്. ക്യാപ്‌റ്റന്‍ റോബര്‍ട്ട് മോറിസ് ബാഗ്‌ഷാ, ജനറല്‍ ബനോമന്‍, 1809 ജനുവരി 8 ന് മരിച്ച ഡ്രം മേജര്‍ 9 റെജിമെന്റ് , ജനറല്‍ അന്‍സണ്‍, ഡല്‍ഹിയിലേക്കുള്ളയാത്രമധ്യേമരിച്ചഎഴുപത്താഞ്ചാം ബറ്റാലിയന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് കേണല്‍ ഹാലിഫാക്‌സ് എന്നിവരുടെ ശവകല്ലറകളാണ് ഇതില്‍ ശ്രദ്ധേയം. 1857 ല്‍ സെമിത്തേരിക്ക് ചുറ്റുമായി മതില്‍ കെട്ടി. ഇവിടം സംരക്ഷിത സ്‌മാരകമാണന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications