Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » ആകര്‍ഷണങ്ങള് » ഗോഗ്രിപൂര്‍

ഗോഗ്രിപൂര്‍, കര്‍ണാല്‍

27

കര്‍നാല്‍ ജില്ലയിലെ നിസ്സിങ്‌ ബ്ലോക്കിലെ ഒരു ഗ്രാമമാണ്‌ ഗോഗ്രിപൂര്‍. കര്‍നാല്‍ നഗരത്തിന്റെ തെക്ക്‌ നിന്നും 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോഗ്രി പൂരിലേക്ക്‌ ബാസിദ ജതന്‍ റെയില്‍വെസ്റ്റേഷന്‍ വഴി എത്താം. മുസ്ലീം സന്യാസിയായ ബു- അലി-കലന്ദറിന്‌ വേണ്ടായുള്ള പ്രശസ്‌തമായൊരു ദേവാലയം ഈ ഗ്രാമത്തിലുണ്ട്‌.

സ്വന്തമായി സ്വത്തുക്കള്‍ വേണമെന്ന്‌ ആഗ്രഹമില്ലാത്ത ഭിക്ഷുക്കള്‍ ആണ്‌ കലന്ദര്‍ എന്ന വാക്കുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. അവര്‍ ശരിക്കും യാചകരല്ല . ഉര്‍ദുവില്‍ ദര്‍വേഷ്‌ എന്നാണ്‌ ഇവര്‍ അറിയപ്പെടുക. എന്തു ലഭിക്കുന്നുവോ അതുകൊണ്ട്‌ നിലനില്‍ക്കുന്ന കലന്ദര്‍ ദൈവത്തിന്‌ ഏറ്റവും പ്രിയപ്പെട്ടവരാണ്‌. ദൈവത്തിന്റെ അനുഗ്രഹത്താല്‍ പാപമുക്തരായിരിക്കുന്ന ഇവര്‍ക്ക്‌ ഭൗതിക ആഗ്രഹങ്ങള്‍ ഉണ്ടാകാറില്ല.

ദൈവത്തിന്‌ ഏറ്റവും അടുപ്പമുള്ളവരായതിനാല്‍ ഇവര്‍ പട്ടിണി കിടന്ന്‌ മരിക്കാനിടവരാറില്ല. ചുറ്റുമുള്ളവര്‍ക്ക്‌ അമൂല്യമായ സമ്മാനങ്ങള്‍ നല്‍കുകയും ലോകത്തില്‍ ഒന്നിനെ കുറിച്ചും വിഷമം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇവരെ ചക്രവര്‍ത്തിമാരോടാണ്‌ ഉപമിക്കാറ്‌.

അസുഖങ്ങള്‍ മാറ്റാനും മറ്റും സിദ്ധിയുള്ളവരാണ്‌ കലന്ദര്‍മാരെന്നാണ്‌ വിശ്വാസം. അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനുള്ള കഴിവ്‌ ഇവര്‍ക്കുണ്ടാകും. എന്നാല്‍, സ്വന്തം ഗുണത്തിനായി ഇവര്‍ ഇതൊന്നും ചെയ്യാറില്ല.

ഇത്തരത്തിലുള്ള ഒരു കലന്ദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ ഗോഗ്രിപൂര്‍ ഗ്രാമം. ഇവിടെ പ്രാര്‍ത്ഥിക്കുന്നതിനും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ അദ്ദേഹത്തിന്റെ അനുഗ്രഹം നേടുന്നതിനും നിരവധി പേര്‍ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri