പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് ഡര്‍ഗ എന്ന വാക്കിന്റെ ഉത്ഭവം. ആത്മീയ ഗുരു എന്നര്‍ത്ഥം വരുന്ന ഭിക്ഷു അല്ലെങ്കില്‍ മുര്‍ഷിദ് അല്ലെങ്കില്‍ ദര്‍വേഷ് എന്നു വിളിക്കുന്ന സൂഫി സന്യാസിമാരുടെ ശവകുടീരത്തിന് മേല്‍ പണിയുന്ന ദേവാലയമാണിത്. മനസ്സിന് സമാധാനവും പുണ്യവും കിട്ടുന്നതിനായി വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തുന്ന ഈ പുണ്യ സ്ഥലങ്ങളിലേയ്‌ക്ക് നിരവധി മുസ്ലീങ്ങള്‍ എത്താറുണ്ട്. പ്രത്യേക ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കായി എത്തുന്നവരുമുണ്ട്. ഡര്‍ഗയില്‍ പ്രധാനമായും പ്രാര്‍ത്ഥനയ്‌ക്കെത്തന്നവര്‍ക്കായുള്ള പള്ളി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള മതപാഠശാല എന്നിവയാണുള്ളത്.
അധ്യാപകര്‍, മൗലവിമാര്‍, സംരക്ഷകര്‍, എന്നിവര്‍ക്കുള്ള താമസ സൗകര്യവും സൂഫി സന്യാസിമാര്‍ക്കായുള്ള സമ്മേളന സ്ഥലവും ആശുപത്രിയും സമൂഹത്തിനായുള്ള മറ്റ് കെട്ടിടങ്ങളും ഉണ്ട്. മരണമടഞ്ഞ സൂഫി സന്യാസിയുടെ ആത്മാവ് അനുഗ്രഹവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുമെന്നാണ് ഡര്‍ഗയിലെ വിശ്വാസം.കാലംചെയ്‌ത സൂഫിസന്യാസിമാരെയും അല്ലാഹുവിനെയും സ്‌തുതിച്ചുകൊണ്ടുള്ള സംഗീതാലാപനം ഡര്‍ഗകളില്‍ നടക്കാറുണ്ട്. നസ്രത് ഫതേഹ് അലിഖാന്‍, പാകിസ്‌താനിലെ അബിത പര്‍വീണ്‍ എന്നിവര്‍ പ്രശസ്‌തരായ സൂഫി സംഗീതജ്ഞരാണ്. കര്‍നാല്‍-കുഞ്ച്‌പുര റോഡിലെ നെവാള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഡര്‍ഗ നൂരി ഇത്തരത്തിലൊരു ഡര്‍ഗയാണ്. ഹസ്രത് സൂഫി ഷാ അലാമ നൂര്‍ മോഹ്‌ദിന്റെ സ്‌മരണാര്‍ത്ഥം നിര്‍മ്മിച്ചതാണിത്.



Click it and Unblock the Notifications