ജാതി, മത, സമൂഹ ഭേദമെന്യേ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ പ്രശസ്‌തനായ ഋഷി തുല്യനായ വ്യക്തിയാണ് മിരാന്‍ സാഹിബ് എന്നറിയപ്പെടുന്ന അസ്‌താന്‍ സയദ് മഹമൂദ്. ഒരിക്കല്‍ ഒരു രാജ ഒരു ബ്രാഹ്മണ യുവതിയെ തട്ടികൊണ്ടുപോവുകയും വിട്ടു കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു. ഇതറഞ്ഞ മിരാന്‍ സാഹിബ് 500 യോദ്ധാക്കള്‍കൊപ്പം ചെന്ന് രാജയെ ആക്രമിച്ചു. കര്‍നാല്‍ റയില്‍വെസ്റ്റേഷന് സമീപത്തുള്ള സ്ഥലത്താണ് യുദ്ധം നടന്നത്. യുദ്ധത്തിനൊടുവില്‍ പെണ്‍കുട്ടി രക്ഷപെട്ടുവെങ്കിലും സൈനികരിലേറെപേര്‍ക്കും അവരുടെ ജീവന്‍ നഷ്‌ടപെട്ടു.
മിരാന്‍ സാഹിബിന് തന്റെ ഒരു കൈ യുദ്ധത്തില്‍ നഷ്‌ടപെട്ടു. ഇത് മറവ് ചെയ്‌തത് പട്യാല ജില്ലയിലെ ബുധാനയിലാണ്. 286 ഹിജ്രിയില്‍ അദ്ദേഹം മരിച്ചപ്പോള്‍ തല മറവ് ചെയ്‌തത് കര്‍നാലിലും ശരീരം മറവ് ചെയ്‌തത് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ജിന്‍ജാനയിലുമാണ്. കര്‍നാലിന് വളരെ തെക്കായുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ ശവകുടീരം പണിതിരിക്കുന്നത്. കര്‍നാലിലെ മന്ധാല്‍ നവാബ് കുടംബത്തിലെ പ്രധാന പെട്ട അംഗങ്ങളെ അടക്കിയിരിക്കുന്ന ശ്‌മശാന ഭൂമിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം. സമീപത്തായി ഒരു മുസ്ലീം പള്ളിയുമുണ്ട്.



Click it and Unblock the Notifications