കര്‍നാല്‍ നഗരത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയായാണ് മുഗള്‍ പാലം എന്നും അറിയപ്പെടുന്ന പുക്ക പുള്‍ സ്ഥിതി ചെയ്യുന്നത്. മാര്‍ബിള്‍ നിര്‍മ്മിതമായ സയ്യദ് ദേവാലയത്തിനടുത്തായാണിത്. ആഴ്‌ചയിലെ എല്ലാ വ്യാഴാഴ്‌ചയും ഇവിടെ പൊതു പരിപാടികള്‍ നടക്കാറുണ്ട്. ചുറ്റുമുള്ള ഗ്രാമങ്ങളിലെ നാട്ടുകാര്‍ ഇവിടെയെത്തി ആഗ്രഹ പൂര്‍ത്തീകരണത്തിനായി വിളക്കുകള്‍ കൊളുത്താറുണ്ട്.
അസുഖം ഭേദമാകുന്നതിനും ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നതിനും ശരീരത്ത് നിന്ന് പ്രേതബാധ ഒഴിഞ്ഞ് പോകുന്നതിനും മറ്റുമായി ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നവരുണ്ട്. ഒരു മേളയുടെ അന്തരീക്ഷം കാണപ്പെടുന്ന ഈ സമയങ്ങള്‍ മികച്ച കച്ചവടം നടക്കുന്ന സമയം കൂടിയാണ്. പ്രത്യേകിച്ച് ക്ഷേത്രത്തിലേക്ക് ആവശ്യമായ സാധനങ്ങളുടെ വില്‍പ്പന .



Click it and Unblock the Notifications