Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കര്‍ണാല

കര്‍ണാല - കോട്ടകളുടെ നഗരം

13

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കോട്ടകള്‍ക്ക് പ്രശസ്തമായ നഗരമാണ് കര്‍ണാല. ചുറ്റും കനത്ത ഫോറസ്റ്റും മലനിരകളുമായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 439 മീറ്റര്‍ ഉയരത്തിലായാണ് കര്‍ണാല സ്ഥിതിചെയ്യുന്നത്.

ചരിത്രപരമായ പ്രാധാന്യം

തുഗ്ലക്ക് ഭാരണകാലത്ത് കൊങ്കണ്‍ ജില്ലയുടെ ആസ്ഥാനമായിരുന്നു കര്‍ണാല. അഹമ്മദ് നഗറിന്റെ ശില്‍പിയായ നിസാം ഷാ പിന്നീട് ഈ നഗരം ഏറ്റെടുക്കുകയായിരുന്നു. പോര്‍ട്ടുഗീസുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിസാമിന് ലഭിച്ച സമ്മാനമായിരുന്നു പ്രശസ്തമായ കര്‍ണാല കോട്ട. കര്‍ണാലയുടെ ഭൂപ്രകൃതി പരമായ പ്രത്യേകതകള്‍ ശരിക്കും തിരിച്ചറിഞ്ഞത് പിന്നീട് ഇവിടം അധീനതയില്‍ വച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്.

പ്രകൃതിയുടെ മടിയില്‍

കര്‍ണാല പക്ഷിസങ്കേതമാണ് ഈ നഗരത്തെ പ്രകൃതിസ്‌നേഹികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. പക്ഷിനിരീക്ഷണത്തില്‍ വ്യാപൃതരായ നിരവധി സഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്. 150 ലധികം പക്ഷിവര്‍ഗങ്ങള്‍ അന്തേവാസികളും 37 തരം പക്ഷിവര്‍ഗങ്ങള്‍ അതിഥികളുമായി ഇവിടെയുണ്ട്. നിരവധി ട്രക്കിംഗ് ആക്ടിവിറ്റീസും പ്രദാനം ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ണാല.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മനോഹരമായ കാലാവസ്ഥയാണ് കര്‍ണാലയുടെ ഒരു പ്രത്യേകത. അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ അന്തരീക്ഷമാണ് ഇവിടത്തേത്. മഴക്കാലം മനോഹരമായ പ്രകൃതിക്കാഴ്ചകളൊരുക്കുന്നു, ശീതകാലത്താകട്ടെ ദേശാടനപ്പക്ഷികളാണ് ഇവിടെ കാഴ്ചയൊരുക്കുന്നത്. അവധിക്കാലത്തിനും പെട്ടെന്നൊരു വീക്കെന്‍ഡ് ചെലവഴിക്കാനും പറ്റിയ സ്ഥലമാണ് കര്‍ണാല.

റോഡ്, റെയില്‍, വിമാന മാര്‍ഗങ്ങളില്‍ ഇവിടെയെത്താന്‍ വലിയ പ്രയാസമില്ല. മുംബൈയില്‍ നിന്നു ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പനവേലില്‍ നിന്നും വെറും 10 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. പനവേലില്‍ നിന്നും നിരവധി വാഹനങ്ങള്‍ ഇവിടേക്ക് ലഭിക്കും.

കര്‍ണാല പ്രശസ്തമാക്കുന്നത്

കര്‍ണാല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കര്‍ണാല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കര്‍ണാല

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. മുംബൈയിലേക്ക് 60ഉം പനവേലിലേക്ക് 12 ഉം കിലോമീറ്ററുമാണ് റോഡ് മാര്‍ഗം ഇവിടെനിന്നുമുള്ള ദൂരം. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പനവേലാണ് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍. വെറും 10 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും എളുപ്പമാണ് ഇവിടെയെത്താന്‍. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി കര്‍ണാലയിലെത്താം. ഏകദേശം 100 രൂപ മാത്രമേ ട്രെയിന്‍ യാത്രയ്ക്ക് ചെലവ് വരൂ.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഹരിഹരേശ്വറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. ശരാശരി 1200 രൂപയ്ക്ക് വിമാനത്താവളത്തില്‍ നിന്നും കര്‍ണാലയിലെത്താം. പുനെയിലെ ലോഹഗൊണ്‍ വിമാനത്താവളമാണ് കര്‍ണാലയ്ക്ക് സമീപത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളം. ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരമുണ്ടിവിടേക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed