കഠുവായില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഐര്‍വാന്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ഐര്‍വാന്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് നാലാം നൂറ്റാണ്ട് മുതലാണ്. ഉജ്ജൈനിയിലെ രാജാവായിരുന്ന വിക്രമാദിത്യനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. രവി നദിയുടെ പേരില്‍ നിന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന് ഐര്‍വാന്‍ എന്ന പേര് ലഭിച്ചത്. നിരവധി അരുവികള്‍ ഗ്രാമത്തില്‍ കാണാന്‍ കഴിയും. ഇവയില്‍ മുങ്ങിയ ശേഷമാണ് വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്‌മം ഹരിദ്വാറില്‍ നിമഞ്‌ജനം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ ഗുപ്‌ത ഗംഗയില്‍ അത് ചെയ്യാവുന്നതാണ്. എല്ലാ വര്‍ഷവും ബൈശാഖി, ശിവരാത്രി ആഘോഷ സമയത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നു.



Click it and Unblock the Notifications