കഠുവാ ജില്ലയിലെ മനോഹരമായ ഒരു താഴ്‌വരയാണ് ബനി. ഈ ചെറു താഴ്‌വര ഇവിടുത്തെ പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വര്‍ഷത്തില്‍ അധിക സമയവും മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ ബനി കഠുവായിലെ മിനി കാശ്‌മീര്‍ എന്ന് അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 4200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താഴ്‌വരയെ പുല്‍കി ഒഴുകുന്ന സേവാ നദി ബനിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.
വെള്ളച്ചാട്ടങ്ങള്‍, കാടിന്റെ വന്യത, കുലുങ്ങി ചിരിക്കുന്ന അരുവികള്‍, മനോഹരമായ പുല്‍മേടുകള്‍ എന്നിവ ബനിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിരുന്നേകും. ചമ്പ, ഭദേര്‍വാ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ട്രെക്കിംഗ് നടത്തുന്ന സഞ്ചാരികളുടെ ബെയ്‌സ് ക്യാമ്പായും ബനി പ്രവര്‍ത്തിക്കുന്നു.



Click it and Unblock the Notifications