കീലോംഗില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ സാതിഗ്രിയിലാണ് തായൂള്‍ മൊണാസ്ട്രി. സമുദ്രനിരപ്പില്‍ നിന്ന് 3900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യന്ന കീലോംഗിലെ പഴക്കം ചെന്ന ബുദ്ധമത വിഹാരങ്ങളിലൊന്നായ ഇവിടം 17ാം നൂറ്റാണ്ടില്‍ ദോഗ്പാലാമയാണ് സ്ഥാപിച്ചത്. തിബറ്റന്‍ ഭാഷയില്‍ തായൂള്‍ എന്ന വാക്കിന്‍െറ അര്‍ഥം ‘തെരഞ്ഞെടുത്ത സ്ഥലം’ എന്നാണ്.
ഗുരുപദ്മസംഭവയുടെ 12 അടി ഉയരമുള്ള പ്രതിമയാണ് ഇവിടത്തെ ആകര്‍ഷണങ്ങളിലൊന്ന്. ഒപ്പം ഗുരുവിന്‍െറ പ്രതിരൂപങ്ങളായ സിംഗുമുഖയുടെയും വജ്രാവതിന്‍െറയും പ്രതിമകളും ഉണ്ട്. നൂറുമില്യണ്‍ മണികളുള്ള ബുദ്ധ സന്യാസിമാര്‍ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന ചക്രമാണ് ഇവിടത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. 1986 വരെ പ്രത്യകേ പ്രാര്‍ഥനാ-ആഘോഷവേളകളില്‍ ഈ ചക്രം തനിയെ തിരിഞ്ഞിരുന്നു.



Click it and Unblock the Notifications