നഗരകാഴ്ചകള്‍ കണ്ട് മടുത്ത സഞ്ചാരികള്‍ക്ക് മറ്റൊരു കാഴ്ചാനുഭവം നല്‍കുന്ന ഫോര്‍ട്ട് കൊച്ചി കൊച്ചി മഹാനഗരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. മട്ടാഞ്ചേരി പാലസും സാന്താക്രൂസ് ബസലിക്കത്മാണ് ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന കാഴ്ചകള്‍. മ്യൂസിയം, കൊട്ടാരങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ആര്‍ട്ട് ഗ്യാലറികള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, റോഡ് സൈഡ് ഷോപ്പിംഗ് എന്നുവേണ്ട ഒരാള്‍ക്ക് കണ്ടുതീര്‍ക്കാനാവാത്തത്രയും കാഴ്ചകളുണ്ട് ഫോര്‍ട്ട് കൊച്ചിയില്‍. വിവിധതരം സംസ്‌കാരങ്ങളും കെട്ടിടങ്ങളും ഇവിടെകാണാം.
പോര്‍ട്ടുഗീസ്, ജൂതന്മാര്‍, ഗ്രീക്കുകാര്‍, ടിബറ്റന്‍ സംസ്‌കാരങ്ങളാണ് ഇവിടെ കൂടുതലും നാടന്‍ സംസ്‌കാരത്തോട് ഇടകലര്‍ന്നു കാണാന്‍ പറ്റുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആയുര്‍വേദ തിരുമ്മുകേന്ദ്രങ്ങളും ചരിത്രം പറയുന്ന തെരുവുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നടന്നോ സൈക്കിളിലോ വേണം ഫോര്‍ട്ട് കൊച്ചിയിലെ കാഴ്ചകള്‍ കാണാന്‍. ബൈക്കുകളും സൈക്കിളുകളും ഇവിടെത്തന്നെ വാടകയ്ക്ക് കിട്ടും.



Click it and Unblock the Notifications