കേരളത്തിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ പള്ളികളിലൊന്നാണ് കൊച്ചിയിലെ സെന്റ് ജോര്‍ജ്ജ് ഫെറോന. ഇടപ്പളളി പള്ളി എന്ന പേരിലാണ് സെന്റ് ജോര്‍ജ്ജ് ഫെറോന അറിയപ്പെടുന്നത്. കൊച്ചി നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഇടപ്പള്ളിയിലാണ് സെന്റ് ജോര്‍ജ്ജ് ഫെറോന സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി രാജാവ് നല്‍കിയ ഭൂമിയില്‍ ആറാം നൂറ്റാണ്ടിലാണ് സെന്റ് ജോര്‍ജ്ജ് ഫെറോന നിര്‍മിച്ചത് എന്ന് കരുതുന്നു.
മേരിമാതാവിന്റെ പേരില്‍ നിര്‍മിച്ച ഈ പള്ളി പിന്നീട് സെന്റ് ജോര്‍ജിന്റെ പേരില്‍ അറിയപ്പെടുകയായിരുന്നു. നിരവധി തവണ ഈ പള്ളി പുതുക്കിപ്പണിയുകയുണ്ടായി. സെന്റ് ജോര്‍ജിന്റെ പ്രതിമയും കന്യാമറിയത്തിന്റെ വലിയ ഛായാചിത്രവും സെന്റ് ജോര്‍ജ്ജ് ഫെറോനയില്‍ കാണാം. ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടക്കുന്ന തിരുനാള്‍ കാലത്ത് ലക്ഷക്കണക്കിന് ഭക്തജനങ്ങളെയാണ് സെന്റ് ജോര്‍ജ്ജ് ഫെറോന കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നത്.



Click it and Unblock the Notifications