2000ത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുവഞ്ചിക്കുളം ശിവക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവേക്ഷേത്രമായാണ് ഗണിക്കപ്പെടുന്നത്. കൊടുങ്ങല്ലൂരിന് തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശിവന്‍െറ വിവിധ രൂപങ്ങളായ ഗോപുരം തേവര്‍, ദക്ഷിണാമൂര്‍ത്തി,പശുപതി, നടക്കല്‍ ശിവന്‍,സന്ധ്യവേല ശിവന്‍,പള്ളിയറ ശിവന്‍, ഉണ്ണിതേവര്‍, കൊന്നക്കല്‍ ശിവന്‍ എന്നിവയാണ് ഇവിടത്തെ പ്രതിഷ്ഠ. കൊച്ചി രാജവംശമായിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്‍െറ കുലക്ഷേത്രമായിരുന്ന തിരുവഞ്ചിക്കുളം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകമാണ്.
വാര്‍ഷിക ഉല്‍സവത്തിന്‍െറ ഭാഗമായി നടത്തുന്ന ആനയോട്ടം പ്രസിദ്ധമാണ്. ഭക്തര്‍ക്കൊപ്പം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഇവിടെ ആനയോട്ടം കാണാന്‍ എത്താറുണ്ട്. മഹാശിവരാത്രിയാഘോഷമാണ് ഇവിടത്തെ പ്രധാന ഉല്‍സവം. മ്യൂറല്‍പെയിന്‍റിംഗുകളാണ് ഇവിടത്തെ സമാനതകളില്ലാത്ത മറ്റൊരു ആകര്‍ഷണം. നിരവധി ദേവന്‍മാരുടെയും ദേവികളുടെയും ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്.



Click it and Unblock the Notifications