Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » ആകര്‍ഷണങ്ങള് » വേഴാമ്പല്‍ ഉത്സവം

വേഴാമ്പല്‍ ഉത്സവം, കൊഹിമ

26

ഡിസംബറിലെ ആദ്യ ആഴ്‌ചയില്‍ നടക്കുന്ന വേഴാമ്പല്‍ ഉത്സവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാഗാലാന്‍ഡിലെ ഏറ്റവും വലിയ വാര്‍ഷികോത്സവമാണ്‌.

വിനോദ സഞ്ചാര വകുപ്പും കലാസാംസ്‌കാരിക വകുപ്പും ചേര്‍ന്ന്‌ കൊഹിമ പട്ടണത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കിസാമ ഗ്രാമത്തിലെ നാഗ പൈതൃക ഗ്രാമത്തിലാണ്‌ ഉത്സവം സംഘടിപ്പിക്കുന്നത്‌. നാഗവംശജരുടെ ജീവിതവും ചരിത്രവും മനസിലാക്കാനുള്ള ഒരവസരമാണിത്‌ നല്‍കുന്നത്‌. ഏഴ്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന വിലയ മേളയില്‍ വിവിധ നാഗാ വംശജരുടെ സമ്പന്നമായ സംസ്‌കാരം പ്രദര്‍ശിപ്പിക്കും. നാഗ തലപ്പാവിന്റെ ഭാഗമാണ്‌ വേഴാമ്പല്‍ പക്ഷിയുടെ തൂവലുകള്‍.

ഇതില്‍ നിന്നാണ്‌ ഉത്സവത്തിന്‌ ഈ പേരുണ്ടായത്‌. ഉത്സവത്തിന്റെ ഭാഗമായി നൃത്തം, കരകൗശല പ്രദര്‍ശനം, പരേഡുകള്‍, കളികള്‍, കായിക മത്സരങ്ങള്‍, ഭക്ഷ്യമേള, മതപരമായ ആഘോഷങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്‌. പരമ്പരാഗത ചിത്രങ്ങള്‍, തടിശില്‍പങ്ങള്‍, ഷാള്‍ , നാഗാ ജീവിതവുമായി ബന്ധപ്പെട്ടുള്ള ശില്‍പങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക്‌ ഇവിടെ നിന്നും വാങ്ങാന്‍ കഴിയും. നാഗ യോദ്ധാക്കളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ടുകള്‍ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed