കോലാര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ മാറിയാണ് കോലാര്‍ കുന്നുകള്‍. ശതശൃംഗ ഹില്‍സ് എന്നായിരുന്നുവത്രേ ഇതിന്റെ ആദ്യകാലത്തെ പേര്. നല്ലൊരു പിക്നിക്ക് സ്പോട്ടാണ് ഈ മലനിരകള്‍. മലമുകളിലെത്തിയാല്‍ പീഠം പോലെ വിശാലമായി പരന്നുകിടക്കുന്ന ഒരു പ്രദേശം കാണാം. കൂടാതെ അന്തര ഗംഗെയെന്ന് വിളിയ്ക്കുന്ന വിശുദ്ധമെന്ന് കരുതപ്പെടുന്ന ഒരു അരുവിയും കാണാം.
നന്ദികേശന്റെ വായിലൂടെ ഒഴുകുന്ന അന്തരഗംഗെയുടെ രൂപം മനോഹരമാണ്. എല്ലാകാലത്തും ഈ അരുവി നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും. എവിടെയാണ് ഇതിന്റെ ഉത്ഭവസ്ഥാനമെന്ന് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗംഗാനദിയാണിതെന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ഇതിന് അടുത്തായി ശിവപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുമുണ്ട്. നൂറോളം പടികള്‍ കയറിവേണം ഇവിടെയെത്താന്‍.