ഗൗരിബിദനൂര്‍ താലൂക്കില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ പ്രധാനക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കാണക്കാക്കുന്നത്. ദ്വാപരയുഗത്തില്‍ മൈത്രേയ മഹാമുനി നട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിശുദ്ധ അശോക ക്ഷേത്രം ഇവിടെ കാണാം. കൃഷ്ണഭക്തനായ വിദുരര്‍ പതിവായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചതുമായി ബനന്ധപ്പെട്ടാണ് ഇതിന് വിദുരാശ്വത ക്ഷേത്രമെന്ന പേര് വന്നത്.
1938ല്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന സത്യഗ്രഹത്തിന്റെ സ്മാരകവും ഇതിനടുത്തായി കാണാം.ചൈത്രമാസത്തിലെ പൗര്‍ണമി ദിവസത്തില്‍ നടക്കുന്ന ബ്രഹ്മരഥോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഈ സമയത്ത് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഇവിടെ വിവാഹം നടത്തുന്നത് ഭാഗ്യദായകമാണെന്നാണ് വിശ്വാസം.



Click it and Unblock the Notifications